'ബിജെപി എംഎല്‍എയെ വേദിയില്‍ കയറി തല്ലി കര്‍ഷകന്‍'; പ്രതിപക്ഷം ഷെയര്‍ ചെയ്ത വീഡിയോ വൈറല്‍

 'ബിജെപി എംഎല്‍എയെ വേദിയില്‍ കയറി തല്ലി കര്‍ഷകന്‍'; പ്രതിപക്ഷം ഷെയര്‍ ചെയ്ത വീഡിയോ വൈറല്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയെ കര്‍ഷകന്‍ പൊതുവേദിയില്‍ കയറി തല്ലി. ഉന്നാവ് സദാര്‍ എംഎല്‍എ പങ്കജ് ഗുപ്തയ്ക്കാണ് പൊതുവേദിയില്‍ തല്ലു കിട്ടിയതെന്ന് വീഡിയോ പങ്കിട്ട് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും വ്യക്തമാക്കി.

ജനക്കൂട്ടത്തെ നോക്കി വേദിയിലിരിക്കുകയായിരുന്നു എംഎല്‍എ. ഈ സമയം വടിയും കുത്തി വേദിയിലേക്ക് കയറി വന്ന വയോധികന്‍ എംഎല്‍എയെ കൈവീശി തല്ലുകയായിരുന്നു. വീഡിയോയില്‍ ഇത് വ്യക്തമാണ്.

ഇയാള്‍ ഒരു കര്‍ഷക നേതാവാണെന്ന് വിഡിയോ ട്വീറ്റ് ചെയ്ത് സമാജ്‌വാദി പാര്‍ട്ടി പറയുന്നു. യോഗി സര്‍ക്കാരിന്റെ നിലപാടുകളോടുള്ള ജനത്തിന്റെ പ്രതികരണമാണിതെന്ന് പറഞ്ഞാണ് വീഡിയോ ട്വീറ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും വീഡിയോ പങ്കുവച്ചിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.