സില്‍വര്‍ ലൈന്‍: ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര വിജ്ഞാപനം ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ റെയില്‍വേ

 സില്‍വര്‍ ലൈന്‍: ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര വിജ്ഞാപനം ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ റെയില്‍വേ

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര വിജ്ഞാപനം ആവശ്യമില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക റെയില്‍വെ പദ്ധതിയായി ഇതു വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാല്‍ കേന്ദ്ര വിജ്ഞാപനം ഇല്ലാതെ സംസ്ഥാന സര്‍ക്കാരിനു ഭൂമിയേറ്റെടുക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. ഈ വാദം അംഗീകരിക്കുന്നതായി റെയില്‍വേ മന്ത്രാലയവും വ്യക്തമാക്കി.

കെ റെയിലും സമാന നിലപാട് അറിയിച്ചു. കെ റെയില്‍ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതു നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി എം.വി.ചാക്കോച്ചന്‍, വെമ്പള്ളി സ്വദേശി ജയിംസ് അലക്‌സ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍. നഗരേഷ് വിധി പറയാന്‍ മാറ്റി.

പദ്ധതിക്കു പ്രാരംഭ അനുമതി മുന്‍പെ നല്‍കിയതാണെന്ന് അറിയിച്ച റെയില്‍വേയുടെ അഭിഭാഷകന്‍, ഇത് പ്രത്യേക റെയില്‍വെ പദ്ധതിയല്ലെന്ന സംസ്ഥാന നിലപാടിനെ പിന്തുണച്ചു.

സ്ഥലമെടുപ്പിനു റെയില്‍വേ നിയമത്തിലെ പ്രത്യേക വ്യവസ്ഥ അനുസരിച്ചുള്ള കേന്ദ്ര വിജ്ഞാപനം വേണ്ട. സില്‍വര്‍ ലൈന്‍ പദ്ധതി പ്രത്യേക കമ്പനിയായ കെ റെയില്‍ മുഖേനയാണു നടപ്പാക്കുന്നത്. കമ്പനിയില്‍ 51% സംസ്ഥാന സര്‍ക്കാരിനും 49% റെയില്‍വേയ്ക്കും പങ്കാളിത്തമുണ്ട് അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.