മഞ്ഞിന്റെ പുതപ്പണിഞ്ഞ് ഹിമാചല്‍ താഴ്‌വരകള്‍- ചിത്രങ്ങളും വീഡിയോയും കാണാം

മഞ്ഞിന്റെ പുതപ്പണിഞ്ഞ് ഹിമാചല്‍ താഴ്‌വരകള്‍- ചിത്രങ്ങളും വീഡിയോയും കാണാം

 ഡിസംബര്‍ വിരുന്നെത്തിയില്ലെങ്കിലും മഞ്ഞിന്റെ പുതപ്പണിഞ്ഞു തുടങ്ങി ഹിമാചല്‍ പ്രദേശിലെ താഴ്‌വരകള്‍. സമൂഹമാധ്യമങ്ങളില്‍ മഞ്ഞ് പുതച്ച് സുന്ദരമായി കിടക്കുന്ന ഹിമാല്‍ പ്രദേശിലെ ചില ഇടങ്ങളിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലാണ്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-നായിരുന്നു ഹിമാചല്‍ പ്രദേശില്‍ ഈ സീസണിലെ ആദ്യ മഞ്ഞു വീഴ്ച. ലാഹോള്‍ സ്പിറ്റി ജില്ലയിലെ കീലോങ്ങിലായിരുന്നു അതിശക്തമായി മഞ്ഞു പെയ്തത്. എട്ട് ഡിഗ്രി സെഷ്യസ് ആണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കീലോങ്ങില്‍ രേഖപ്പെടുത്തിയ താപനില.

കീലോങ്ങിലെ താഴ്‌വരകളെല്ലാം മഞ്ഞുകൊണ്ട് നിറഞ്ഞു. വീടുകളുടേയും കെട്ടിടങ്ങളുടേയും പുല്‍മേടുകളുടേയും എല്ലാം മുകള്‍ഭാഗം മഞ്ഞുമൂടി കിടക്കുന്നതും ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം വ്യക്തമാണ്. അതേസമയം കാലോങ്ങില്‍ മഞ്ഞു വീഴ്ച ശക്തമായപ്പോള്‍ രോധുകളിലെല്ലാം മഞ്ഞു നിറഞ്ഞു. അതുമൂലം ഗതാഗതത്തിന് കാര്യമായ തടസ്സം നേരിടുകയും ചെയ്തു.

ഇന്ത്യയുടെ വടക്കുഭാഗത്താണ് ഹിമാചല്‍ പ്രദേശ് എന്ന കൊട്ടു സംസ്ഥാനം. നിരവദി കൊടുമുടികള്‍ നിറഞ്ഞ ഇവിടം ഒട്ടനവധി നദികളുടെ ഉദ്ഭവ കേന്ദ്രം കൂടിയാണ്. നിവധി ഉറവ വറ്റാത്ത നദികള്‍ ഒഴുകുന്ന ഹിമാചല്‍ പ്രദേശ് ഹിമാലയന്‍ താഴ്വരകളിലാകമാനായി വ്യാപിച്ച് കിടക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.