ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങള്‍ ആശങ്കാജനകം: സീറോ മലബാര്‍ സഭാ സിനഡ്

ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങള്‍ ആശങ്കാജനകം: സീറോ മലബാര്‍ സഭാ സിനഡ്

കൊച്ചി: രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ആശങ്കാജനകമാണെന്ന് സീറോ മലബാര്‍ സഭാ സിനഡ്. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമായി ക്രൈസ്തവ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ന്യായമായ അവകാശങ്ങള്‍പോലും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു.

വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി കോണ്‍ഗ്രിഗേഷന്റെ വിവിധ സ്ഥാപനങ്ങളെ ബോധപൂര്‍വ്വം ലക്ഷ്യം വെക്കുന്ന നിലപാടുകള്‍ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത് ഖേദകരമാണ്. സാഗര്‍ രൂപതയിലുള്‍പ്പെടെ വിവിധ സ്‌കൂളുകള്‍ക്കും ഇതര സ്ഥാപനങ്ങള്‍ക്കുമെതിരെ അടുത്തകാലത്തുണ്ടായ അതിക്രമങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണന്നും സിനഡ് വിലയിരുത്തി.

മതപരിവര്‍ത്തന നിരോധന നിയമം എന്ന പേരില്‍ ചില സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന നിയമ പരിഷ്‌കരണങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഹാനികരമാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും വിശ്വസിക്കാനും പൗരനുള്ള സ്വാതന്ത്ര്യത്തില്‍ ഭരണകൂടം അന്യായമായി ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണ്. ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ ഭരണാധികാരികള്‍ സത്വരമായി ഇടപ്പെടണമെന്ന് സിനഡ് ആവശ്യപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.