ഇഗ്‌നോ പി.എച്ച്.ഡി പ്രവേശന പരീക്ഷ: അപേക്ഷിക്കാനുള്ള തീയതി നീട്ടി

ഇഗ്‌നോ പി.എച്ച്.ഡി പ്രവേശന പരീക്ഷ: അപേക്ഷിക്കാനുള്ള തീയതി നീട്ടി


ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) പി.എച്ച്.ഡി പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ). ഇതുവരെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാത്തവര്‍ക്ക് ജനുവരി 14 വരെ അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റായ  ignou.nta.ac.in സന്ദര്‍ശിച്ച് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

കോവിഡിന്റെ സാഹചര്യത്തിലാണ് പി.എച്ച്.ഡി പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയത്. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

ജനുവരി 15 ആണ് അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ ജനുവരി 16 മുതല്‍ 18 വരെ അവസരമുണ്ട്. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തി അധിക ഫീസ് അടയ്ക്കാന്‍ 18-ന് രാത്രി 11.50 വരെ സമയം നല്‍കിയിട്ടുണ്ട്.

അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ കാണുന്ന ഇഗ്‌നോ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാം. ലോഗിന്‍ വിവരങ്ങള്‍ നല്‍കിയശേഷം സബ്മിറ്റില്‍ ക്ലിക്ക് ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം ഫീസ് ഓണ്‍ലൈനായി അടയ്ക്കാം. തുടര്‍ന്ന് സബ്മിറ്റ് നല്‍കി കണ്‍ഫര്‍മേഷന്‍ പേജ് ഡൗണ്‍ലോഡ് ചെയ്യുക. ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.