ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ കൊടും മഞ്ഞിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈന്യം

 ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ കൊടും മഞ്ഞിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈന്യം

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയില്‍ കാശ്മീരില്‍ ഗര്‍ഭിണിയ്ക്ക് തുണയായി സൈന്യം. ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ബാരാമുളളയിലെ ഖഗര്‍ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെ 10.30ഓടെ ഖഗര്‍ കുന്നിലെ സൈനിക പോസ്റ്റില്‍ സ്ഥലത്തിലെ ഗ്രാമത്തില്‍ നിന്നുളള അടിയന്തര ഫോണ്‍ സന്ദേശമെത്തി.

ഒരു ഗര്‍ഭിണിയ്ക്ക് അടിയന്തര വൈദ്യസഹായം വേണമെന്നും യുവതി അതീവ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു സന്ദേശം. ഉടന്‍ തന്നെ കരസേന മെഡിക്കല്‍ ടീം സ്ഥലത്തേക്ക് പുറപ്പെടുകയും രോഗിയുടെ പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു.

കനത്ത മഞ്ഞുവീഴ്ച കാരണം ഗ്രാമത്തിലേക്ക് വാഹനം അടുപ്പിക്കാനായില്ല. തുടര്‍ന്ന് ഒരു സ്ട്രെച്ചറില്‍ യുവതിയെ സൈനികര്‍ ചുമന്ന് അടുത്തുളള പബ്‌ളിക് ഹെല്‍ത്ത് സെന്ററിലെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് സഹായവുമായെത്തിയ സൈന്യത്തിന് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും നന്ദി അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.