ന്യുഡല്‍ഹി: ദേശീയ തലത്തില്‍ സിപിഐഎം കോണ്‍ഗ്രസ് സഹകരണത്തില്‍ കേന്ദ്ര കമ്മിയറ്റിയിലും എതിര്‍പ്പറിയിച്ച് ബംഗാള്‍ നേതാക്കള്‍. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കുന്നതിലും ബംഗാള്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ് ഉള്ളത്. മുതിര്‍ന്ന നേതാക്കള്‍ക്ക് ഇളവുകള്‍ വേണമെന്നാണ് ആവശ്യം. മുതിര്‍ന്ന നേതാക്കളുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
കേന്ദ്ര കമ്മിറ്റിയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയ രേഖയിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് നടക്കാനുള്ളത് ഇതുമായി ബന്ധപ്പെട്ട ഭേദഗതികള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും, വോട്ടെടുപ്പ് ആവശ്യമാണെങ്കില്‍ അതുമാണ്. എന്തായാലും ഈ രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ ഭൂരിഭാഗം അംഗങ്ങളും പോളിറ്റ് ബ്യുറോ മുന്നോട്ട് വച്ച കരട് രേഖയെ പിന്തുണയ്ക്കുന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതെന്നാണ് സൂചന.
അതേസമയം ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ നേരത്തെ ഉന്നയിച്ച നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ദേശീയ തലത്തില്‍ ബിജെപിക്ക് എതിരായി ഒരു ബദല്‍ രൂപീകരിക്കാന്‍ ആകില്ലെന്നാണ് ബംഗാള്‍ ഘടകം അഭിപ്രായപ്പെട്ടത്. ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയ ഒരു ബദല്‍ ദേശീയ തലത്തില്‍ പ്രായോഗീകമല്ലെന്ന നിലപാടില്‍ ബംഗാള്‍ നേതാക്കള്‍ ഉറച്ചു നില്‍ക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.