മാനസിക വെല്ലുവിളി നേരിടുന്ന മകളെ ഒറ്റയ്ക്ക് ക്വാറന്റീനില്‍ നിര്‍ത്തിയെന്ന് ദയാഭായിയുടെ സഹോദരന്‍

 മാനസിക വെല്ലുവിളി നേരിടുന്ന മകളെ ഒറ്റയ്ക്ക് ക്വാറന്റീനില്‍ നിര്‍ത്തിയെന്ന് ദയാഭായിയുടെ സഹോദരന്‍

ന്യുഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് സെന്ററുകളില്‍ മാനസിക വെല്ലുവിളി നേരിടുന്ന കോവിഡ് ബാധിതയെ ഒറ്റയ്ക്ക് ക്വാറന്റീനില്‍ നിര്‍ത്തിയതായി പരാതി. സാമൂഹ്യപ്രപര്‍ത്തക ദയാഭായിയുടെ സഹോദരന്റെ മകള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.

ഇംഗ്ലണ്ടില്‍ നിന്നെത്തിയ മകളെ നിര്‍ബന്ധിതമായി ഒറ്റയ്ക്ക് പാര്‍പ്പിയ്ക്കാന്‍ ശ്രമിച്ചെന്ന് സഹോദരന്‍ ജോര്‍ജ്ജ് പുല്ലാട്ട് ആരോപിച്ചു. 'മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് പരിഗണന നല്‍കാന്‍ അധികൃതര്‍ തയാറായില്ലെന്നാണ് ജോര്‍ജിന്റെ പരാതി.

ക്വാറന്റീന്‍ സെന്ററില്‍ പ്രതിദിനം ഈടാക്കുന്നത് അയ്യായിരം രൂപയാണ്. സ്റ്റാര്‍ ഹോട്ടലുകളുമായി ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയിട്ടുള്ള ധാരണയുടെ മറവില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ നിര്‍ദേശിക്കുന്നതായും ജോര്‍ജ്ജ് പുല്ലാട്ട് ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.