ഹൈദരാബാദ്: ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി ബംഗാള്‍ ഘടകത്തിലെ നേതാക്കളുടെ ആവശ്യം തള്ളിയാണ് തീരുമാനം. എന്നാല്‍ തങ്ങളുടെ എതിര്‍പ്പ് രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബംഗാളിലെ നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് കേന്ദ്ര കമ്മിറ്റിയില്‍ അംഗീകാരം നല്‍കി. താഴേത്തട്ടിലെ ചര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരായ തന്ത്രം സംസ്ഥാന തലങ്ങളില്‍ തീരുമാനിക്കുമെന്നും കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായി.
കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പറയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള സമരങ്ങളില്‍ സഹകരിക്കാമെന്നും രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ വ്യക്തമാക്കുന്നു. സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ഏപ്രില്‍ ആറു മുതല്‍ പത്തുവരെ നടത്താനും തീരുമാനിച്ചു.
കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപം സ്വീകരിക്കുകയാണ് എന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം. അതേസമയം, കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി നീക്കവും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ശക്തമാണ്. കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയിലും മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി ചര്‍ച്ച നടത്തിയിരുന്നു.
ബിജെപിക്കെതിരെ പുതിയ സഖ്യസാധ്യതകള്‍ തേടാന്‍ ഇടത് പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കെസിആര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാന മനസ്സുള്ള മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയ്ക്ക് ശേഷം, സിപിഎം, സിപിഐ നേതാക്കള്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.