ദുബായ്: സാമൂഹ്യ പ്രവർത്തകനും,വ്യവസായിയുമായ ബഷീർ പാൻഗൾഫിന് യുഎഇ- ഗോൾഡൻ വീസാ ലഭിച്ചു. ശ്രദ്ധയ ബ്രാൻഡായ പാൻഗൾഫ് ഗ്രുപ്പിന്റെ ചെയർമാനും,മലബാർ ഗോൾഡൻ ആൻഡ് ഡയമണ്ട്സിന്റെ പാർണറുമാണ് ഇദ്ദേഹം.ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായിയാണ് (ജിഡിആർഎഫ്എ) നിക്ഷേപ രംഗത്തെ മികവുകൾ പരിഗണിച്ച് ബഷീർ പാൻ ഗൾഫിന് ദീർഘകാല വിസ അനുവദിച്ചത്.പത്ത് വർഷത്തെ വീസയടിച്ച- പാസ്പോർട്ട് കഴിഞ്ഞ ദിവസം ജിഡിആർഎഫ്എ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന് കൈമാറി.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ കെ കെ ബഷീർ 26 വർഷമായി യുഎഇയിലുണ്ട്. ഫർണിച്ചർ, ഇന്റീരിയർ, റസ്റ്റോറന്റ്, ഹൈപ്പർ മാർക്കറ്റ് തുടങ്ങിയ വിവിധ മേഖകളിലാണ് പ്രധാനമായും പ്രവർത്തിച്ചുവരുന്നത്. മാത്രവുമല്ല സാമൂഹിക മേഖലയിൽ വലിയ സഹായ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകാറുണ്ട്. വിസ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും,അതിന് രാജ്യത്തെ ഭരണകർത്താക്കളോടും, ഉദ്യോഗസ്ഥരോടും നന്ദി പറയുന്നുവെന്ന് ബഷീർ പാൻഗൾഫ് പറഞ്ഞു. മലയാളി ബിസിനസ് നെറ്റ് വർക്കായ ഐപിഎ ഫൗണ്ടർ ഡയറക്ടർ, ഐഎഎസ് മെമ്പർ, യുഎഇ തണൽ കുറ്റ്യാടി -ചെയർമാൻ തുടങ്ങിയ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു. ഹാജറയാണ് ഭാര്യ. ഡോ. ഹിബ ബഷീർ, ബാസിൽ ബഷീർ, ബാസിത്ത് ബഷീർ തുടങ്ങിയവർ മക്കളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.