ഒരു പിടി മണ്ണ് (ഭാഗം - 1) [ഒരു സാങ്കൽപ്പിക കഥ]

ഒരു പിടി മണ്ണ് (ഭാഗം - 1)   [ഒരു സാങ്കൽപ്പിക കഥ]

ഓരോപ്രാവശ്യം അവധിക്കു ചെല്ലുമ്പോഴും,
കാഞ്ഞീറ്റുംകര മുതൽ..കട്ടേപ്പുറംവരെ
ഒരു സായാഹ്നയാത്ര.! ആ നടത്തത്തിനിടയിൽ..,
ചായക്കടകളിൽ.., സൌഹൃദങ്ങൾ പുതുക്കി!
പ്രാവിൻകൂടിന്റെ മുന്നിൽ, പ്രാവുകളെ നോക്കി നിൽക്കും..!
സംഭവബഹുലമായ പരമശിവന്റെ ബാല്യം...!
കുറിയന്നൂർ ഹൈസ്കൂളിൽ പഠിച്ച കാലം.!
അയലത്തെ നസ്രാണിപ്പെണ്ണിനെ,
അറിയാതെ മോഹിച്ചു..!
പടിഞ്ഞാറുവീട്ടിൽ പൊന്നിയമ്മ,
പട്ടാളത്തിൽ നേഴ്സായി..ജോലി തേടിപ്പോയിട്ടും..,
താൻ ഇപ്പോഴും പത്താംക്ളാസ്സിൽ തുഴയുന്നു..!!
അനുജൻമാർ കോളേജു പഠനം തുടങ്ങി..!
പത്താംക്ളാസ്സ് പരീക്ഷ ജയിച്ചപ്പോഴേക്കും,
പരമശിവന് പ്രായപൂർത്തിയായി.!
തോട്ടപ്പുഴ പഞ്ചായത്തിലേക്ക്,
'കന്നി' വോട്ടും ചെയ്തു.!!
അഛനും, അമ്മക്കും തീരാത്ത സന്തോഷം..!!

അവധിക്ക് നാട്ടിൽ വന്ന അയലത്തെ
മേജർ കുരുവിള, പട്ടാളജീവിതം ശുപാർശ ചെയ്തു.!
പരമശിവൻ...പൂനയിലേക്ക് ട്രയിൻ കയറി.!
ശുപാർശയോടെ പട്ടാളജീവിതം ആരംഭിച്ചു..!
കുറിയന്നൂരേ കുരുവികൾ വീണ്ടും കൂട്ടിമുട്ടി..!
സ്വപ്നലോകത്തിലൂടെ പാറി നടന്നു.....!!
രാഹുവിന്റെ സുന്ദരമായ അപഹാരം..!!
തന്റെ പൊന്നിക്കുവേണ്ടി.., സ്വമനസ്സാലേ...,
പരമശിവം ക്രിസ്തുമത വിശ്വാസിയായി..!
ക്യാപ്റ്റൻ പൊന്നിയും, പരമശിവനും...,
വിവാഹിതരായി.!!
അവരുടെ മോഹപ്പൂങ്കുലയിൽ...,
ഏറെ പൂക്കൾ വിടർന്നു.!

ഇടക്കിടെ സ്ഥലം മാറ്റം.!
വർഷങ്ങൾ കടന്നുപോയി.!
ജീവിതത്തിന്റെ മദ്ധ്യാഹ്നത്തിലേക്ക്,
അവർ നടന്നു കയറി..!!
ആകെയുള്ള സമ്പാദ്യം..ആറു മക്കൾ..!!
കടിഞ്ഞൂൽസന്തതിയായ മകൾ..മേരിയാൻ,
നേഴ്സിംഗിൽ ബിരുദാനന്തരബിരുദം തേടി
കാലിഫോർണിയായിലേക്ക് യാത്രയായി..!

പ്രാരാബ്ധം ഇഴഞ്ഞെത്തി..!!
ചിലവുകൾ ഏറി..!! അവരുടെ മുന്നിൽ,
സാമ്പത്തിക പ്രതിസന്ധി ഏറി..!!
ഇരുവരും, നാട്ടിലുള്ള കുടുംബ ഓഹരി വിറ്റു!
ജീവിത സായാഹ്നത്തിലെത്തിയപ്പോൾ..,
വിമുക്തഭടൻ പരമനണ്ണന്..ഒരു മോഹം..!
ആദ്യമാദ്യം, ഈ മോഹം ഭാര്യ പൊന്നിയേ
അറിയിച്ചേയില്ല.!! സർവ്വം...പട്ടാള രഹസ്യം..!!
മനസ്സിന്റെ മാറാപ്പിൽ കുരുപ്പിച്ച ഈ മോഹം,
വളർന്നൊരു വൻദുരന്തമായി...
പിന്നെപ്പിന്നെ.,മോഹത്തിന്റെ താഴികക്കുടം
പടുക്കോന്ന് താഴേക്ക് തെള്ളിയിട്ട് ഉടച്ചു....
'ഊണില്ല...; ഉറക്കമില്ല.; ഇതെന്നാപറ്റി..??'
'പൊന്നേ..പൊന്നുങ്കുടമേ..., ദേ..
എനിക്ക് പൊന്മലയിൽ 'ഒരുപിടി മണ്ണു' വേണം..!!'
അവിശ്വസനീയമായ ബാലിശ മോഹം...
'നൊ വേ..'.. ക്യാപ്റ്റൻ പൊന്നി ദേഷ്യപ്പെട്ടു..!
ഭാര്യ പൊന്നി.., തലകറങ്ങി താഴെ വീണൂ.!
അയാൾ സ്വർഗ്ഗത്തേക്ക് നോക്കി യാചിച്ചു!
മുട്ടുകാലിന്മേൽ, പട്ടാളം പ്രാത്ഥന തുടർന്നു.!
നല്ലവനായ ദൈവം കനിഞ്ഞു..!!

( തുടരും.... )


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26