കാമ്പസ് ഫാഷന്‍ രംഗത്ത് ചുവടുറപ്പിച്ച് ടോട്ട് ബാഗുകള്‍. കോളജ് വിദ്യാര്‍ത്ഥികള്‍ ഈ ബാഗുകള്‍ ധരിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന് വ്യാപക പ്രചാരം ലഭിച്ചത്. ഐഎഫ്എഫ്കെ, ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍ തുടങ്ങി സാംസ്‌കാരിക സാഹിത്യ സിനിമാ ഇടങ്ങളില്‍ പ്രചാരം ലഭിച്ച സഞ്ചി ബാഗുകളായിരുന്നു ഇതുവരെ ഉണ്ടായിരുന്ന ട്രെന്‍ഡ്.
കോളജ് ഫാഷന്‍ ട്രെന്‍ഡുകള്‍ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നുവയാണ്. സിനിമകള്‍, ഇന്‍ഫ്‌ളുവെന്‍സെര്‍മാര്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ നിന്നുണ്ടാകുന്ന സ്വാധീനമാണ് ആധുനിക കാലത്തെ കാമ്പസ് ട്രെന്‍ഡുകളെ മാറ്റിമറിക്കുന്നത്.
പുസ്തകങ്ങളും ലാപ്‌ടോപ്പുകളും മറ്റു വസ്തുക്കളും കൊണ്ടുനടക്കാന്‍ മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ ടോട്ട് ബാഗുകളെ ഒരു ഫാഷന്‍ സിംബലായിട്ടാണ് കണക്കാക്കുന്നത്. ക്യാമ്പസ് ഫാഷനില്‍ ഒഴിച്ചുകൂടാനാകാത്ത ഈസ്തറ്റിക് മൂല്യമുള്ള ഒന്നുകൂടിയാണ് ഇന്ന് ടോട്ട് ബാഗുകള്‍.
അതുപോലെ ടോട്ട് ബാഗുകളുടെ ഭംഗി എന്നത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. പലരും ടോട്ട് ബാഗ് ഉപയോഗിക്കുന്നത് ഒരു ക്യാന്‍വാസ് പോലെയാണ്. അവരുടെ ക്രിയേറ്റിവിറ്റിയേയും ചിന്തകളെയും ഇത് പ്രകടമാക്കുന്നുണ്ട്. ഇഷ്ട നിറങ്ങളും എഴുത്തുകളുമെല്ലാം സ്വന്തം കൈപ്പടയില്‍ ബാഗില്‍ പകര്‍ത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരം ഓപ്ഷനുകള്‍ വിപണിയിലും ലഭ്യമാണെന്നതാണ് മറ്റൊരു പ്രത്യേകത.
പലതരത്തിലുള്ള നിറങ്ങളിലും ഡിസൈനുകളിലും ഉള്ള ടോട്ട് ബാഗുകള്‍ വിപണിയില്‍ സജീവമാണ്. കൂടാതെ ഓണ്‍ലൈന്‍ വിപണന രംഗത്തും ടോട്ട് ബാഗുകള്‍ കസ്റ്റമൈസ് ചെയ്ത് വാങ്ങാന്‍ സാധിക്കും.
ബ്രാന്‍ഡ്, മെറ്റീരിയല്‍, ഡിസൈന്‍, വലിപ്പം, എന്നിങ്ങനെ അനുസരിച്ച് ടോട്ട് ബാഗുകളുടെ വില വ്യത്യാസപ്പെടും. ഗുണനിലവാരത്തിലും സ്‌റ്റൈലിലും പേരു കേട്ട ബ്രാന്‍ഡുകളാണ് ലോംഗ് ചാംപ്, കേറ്റ് സ്‌പേഡ്, എവര്‍ലേന്‍, മേഡ് വെല്‍ എന്നിവയൊക്കെ.
ബ്രാന്‍ഡഡ് അല്ലാത്ത സാധാരണ ടോട്ട് ബാഗുകള്‍ക്ക് 300 രൂപ മുതല്‍ 600 രൂപ വരെയാണ് വില വരുന്നത്. സാധാരണയായി കൈ കൊണ്ട് നിര്‍മ്മിക്കുന്ന (ഹാന്‍ഡ് മെയ്ഡ്) ടോട്ട് ബാഗുകള്‍ക്ക് 600 രൂപക്ക് മുകളിലും വില വരുന്നുണ്ട്. ഔട്ഫിറ്റുകള്‍ തിരഞ്ഞെടുക്കുന്നത് പോലെ പ്രധാന്യമാണ് ഇപ്പോള്‍ ടോട്ട് ബാഗുകളും. ധരിക്കുന്ന വേഷത്തിന്റെ ഭംഗിക്കും അതുപോലെ തന്നെ ഒരു ഈസ്‌തെറ്റിക് ലുക്ക് കൊണ്ടുവരുന്നതിലും ടോട്ട് ബാഗുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.