കാശ്മീരില്‍ സുരക്ഷാസേന വധിച്ചത് പാക് ഭീകരരെ; വിവരങ്ങള്‍ പുറത്ത്

 കാശ്മീരില്‍ സുരക്ഷാസേന വധിച്ചത് പാക് ഭീകരരെ; വിവരങ്ങള്‍ പുറത്ത്

ശ്രീന?ഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാ സേന വധിച്ചത് പാകിസ്ഥാന്‍ ഭീകരരെയെന്ന് സ്ഥിരീകരിച്ചു. പാക് അധീന കാശ്മീരിലെ മിര്‍പൂര്‍ സ്വദേശി സനം സഫര്‍, പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ അബ്ദുള്‍ വഹാബ് എന്നിവരെയാണ് വധിച്ചത്.

ഒരു മാസം മുന്‍പാണ് ഇരുവരും സോപോറിലെത്തിയതെന്നാണ് വിവരം. അതിന് മുന്‍പ് വടക്കന്‍ കാശ്മീരിലെ വനത്തിലാണ് ഇരുവരും തങ്ങിയിരുന്നതെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഭീകരരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്.

രണ്ട് ദിവസത്തെ ഏറ്റുമുട്ടലിനൊടുവിലാണ് ഇന്നലെ രണ്ട് ഭീകരരെ വധിച്ചത്. സംഭവത്തില്‍ രണ്ട് സൈനികര്‍ക്കും പ്രദേശവാസിക്കും പരിക്കേറ്റിരുന്നു. ഭീകരര്‍ നുഴഞ്ഞു കയറിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സോപോര്‍ പൊലീസ് തിരച്ചില്‍ നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.