ഈജിപ്തിൽ ക്രൈസ്തവരുടെ വീടുകൾ തീയിട്ട് നശിപ്പിച്ച് ഇസ്ലാമിക തീവ്രവാദികൾ; കത്തുന്ന വീടുകളിൽ നിന്നും ആളുകൾ രക്ഷപെടുന്നത് തടഞ്ഞു; മരിച്ചവരുടെ വിവരം ലഭ്യമല്ല

ഈജിപ്തിൽ ക്രൈസ്തവരുടെ വീടുകൾ തീയിട്ട് നശിപ്പിച്ച് ഇസ്ലാമിക തീവ്രവാദികൾ; കത്തുന്ന വീടുകളിൽ നിന്നും ആളുകൾ രക്ഷപെടുന്നത് തടഞ്ഞു; മരിച്ചവരുടെ വിവരം ലഭ്യമല്ല

കെയ്റോ: ക്രൈസ്തവ സന്യാസത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന നാടാണ്‌ ഈജിപ്റ്റ്‌. വിശുദ്ധ അന്തോനീസ് അടക്കമുള്ള നിരവധി വിശുദ്ധരുടെ ജീവിത സ്ഥലംമായ ഈജിപ്തിൽ ക്രൈസ്തവർ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങളാണ്. ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരുടെ ഭവനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ കരളലിയിക്കുന്ന വാർത്തയാണ് ഇപ്പോൾ ഈജിപ്തിൽ നിന്നും പുറത്ത് വരുന്നത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ മിനിയ ഗവർണറേറ്റിലെ സാഫ് അൽ-ഖമർ അൽ-ഗർബിയയിലെ അൽ-ഫവാഖർ ഗ്രാമത്തിലാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള നിരവധി വീടുകളും കടകളും കത്തി നശിച്ചു.



3000 ക്രിസ്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർ പള്ളിക്കെട്ടിടം പണിയാൻ പെർമിറ്റ് നേടിയെന്ന വാർത്ത പരന്നതിനെ തുടർന്നായിരുന്നു ആക്രമണം. ബിൽഡിംഗ് പെർമിറ്റ് നൽകിയതിന് ശേഷം പള്ളിയുമായി ബന്ധപ്പെട്ട ചിലർക്ക് ഭീഷണികളുണ്ടായി. ഇത് അധികാരികളെ അറിയിക്കാൻ മിനയിലെ ആർച്ച് ബിഷപ്പ് അബ്ന മക്കാറിയോസിനെ പ്രേരിപ്പിച്ചു.

സുരക്ഷാ സേനയുടെ സുരക്ഷാ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും ആക്രമണം നടന്നപ്പോൾ ആർച്ച് ബിഷപ്പിന്റെയും പ്രാദേശിക കോപ്റ്റിക് സമൂഹത്തിന്റെയും സഹായാഭ്യർഥനകൾ ചെവിക്കൊള്ളാൻ സുരക്ഷാസേന തയ്യാറായില്ല. ആക്രമണത്തിന് ശേഷം മാത്രമാണ് സുരക്ഷാസേന എത്തിയത്. വീടുകൾ അഗ്നിക്കിരയാക്കിയ തീവ്രവാദികൾ, കത്തുന്ന തങ്ങളുടെ വീടുകളിൽ നിന്നും ക്രൈസ്തവർ പുറത്തെത്തി രക്ഷപെടുന്നത് തടഞ്ഞിരുന്നു. ഇക്കാരണത്താൽ തന്നെ എത്രപേർ മരിച്ചു എന്നതും അജ്ഞാതമായി തുടരുകയാണ്. ഈജിപ്ഷ്യൻ അധികൃതർ ഇതുവരെ മരണസംഖ്യ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.