ബംപര്‍ ലോട്ടറിക്ക് 'ബംപര്‍' ഡിമാന്റ്; രണ്ടു തവണ വീണ്ടും അച്ചടിച്ചു

ബംപര്‍ ലോട്ടറിക്ക് 'ബംപര്‍' ഡിമാന്റ്; രണ്ടു തവണ വീണ്ടും അച്ചടിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്പുതുവത്സര ബംപര്‍ ടിക്കറ്റ് വില്‍പന റെക്കോര്‍ഡിലേക്ക്. ഇതുവരെ അച്ചടിച്ച 41.34 ലക്ഷം ടിക്കറ്റില്‍ 35.34 ലക്ഷം ടിക്കറ്റുകളും വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ടിക്കറ്റ് അച്ചടിക്കാനുള്ള തീരുമാനത്തിലാണു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. 300 രൂപയാണ് ടിക്കറ്റ് വില. ഈ മാസം 16നാണ് നറുക്കെടുപ്പ്.

12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം മൂന്ന് കോടി (50 ലക്ഷം വീതം ആറ് പേര്‍ക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം ആറ് പേര്‍ക്ക്). ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റതോടെ ഒന്‍പത് ലക്ഷം ടിക്കറ്റ് കൂടി അച്ചടിച്ചെങ്കിലും അതും തീര്‍ന്നു. തുടര്‍ന്നാണ് 8.34 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിച്ചത്. ഇതില്‍ 2.34 ലക്ഷം ടിക്കറ്റുകള്‍ ഇതിനകം വിറ്റു. കഴിഞ്ഞ വര്‍ഷം 33 ലക്ഷം ടിക്കറ്റാണ് ക്രിസ്മസ്പുതുവത്സര ബംപറിനായി അച്ചടിച്ചത്. മുഴുവനും വിറ്റിരുന്നു.

കഴിഞ്ഞ വര്‍ഷം പൂജാ ബംപറിനായി അച്ചടിച്ച 37 ലക്ഷം ടിക്കറ്റുകളും വിറ്റു. ഈ വര്‍ഷം ക്രിസ്മസ്പുതുവത്സര ബംപര്‍ ടിക്കറ്റ് വില്‍പനയിലൂടെ 6,000 കോടി രൂപയുടെ വിറ്റുവരവാണു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതു വരെയുള്ള ടിക്കറ്റ് വില്‍പനയിലൂടെ വിറ്റുവരവിന്റെ പകുതി തുക ഇതിനകം സര്‍ക്കാരിനു ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.