ദുബായ്: വിവിധ മേഖലകളില്‍ വിദഗ്ധരായവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ടാലന്റ് പാസ് അവതരിപ്പിച്ച് ദുബായ് എയർപോടർ്ട് ഫ്രീസോണ്‍. വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, മാധ്യമ മേഖല, കല, മാർക്കറ്റിങ്, കൺസൾട്ടൻസി എന്നീ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർക്കാണ് മൂന്ന് വർഷത്തെ ഫ്രീലാന്‍സ് വിസ 'ടാലൻറ് പാസ്' എന്ന പേരിൽ നൽകുന്നത്. സ്വയം തൊഴിലെടുക്കാന്‍ കഴിയുമെന്നുളളതാണ് ഇതിന്റെ പ്രത്യേകത. ഇതുമായി ബന്ധപ്പെട്ട കരാറിൽ ദുബായ് എയർപോർട്ട് ഫ്രീസോണും ദുബൈ കൾച്ചറും ജി.ഡി.ആർ.എഫ്.എയും ഒപ്പുവെച്ചു.
വ്യക്തികള്‍ക്ക് സ്വന്തമായി വിസ ലഭിക്കുമെന്നുളളതുകൊണ്ടുതന്നെ അനായാസം ഓഫീസ് തുറക്കാനുളള അവസരം കൂടിയാണ് കൈവരുന്നത്. ചെറുകിട സംരംഭകർ മുതൽ അന്താരാഷ്ട്ര കമ്പനികൾ വരെയുള്ള ഫ്രീസോണിലുണ്ടെന്നുളളതും അവസരങ്ങളുടെ വാതില്‍ തുറക്കും. രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കുകയും ജി.ഡി.പി വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.