കുവൈറ്റ് സിറ്റി:തനിമ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 30, 31 തിയതികളിൽ പുതുവത്സരതനിമയുടെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ബിൽഡിങ്ങ് ഡെക്കറേഷൻ വിഭാഗത്തിൽ അബ്ബാസിയായിലെ വിവിധ ബിൽഡിങ്ങ് കൂട്ടായ്മകൾ സമ്മാനത്തിന് അർഹരായി. ഒന്നാം സമ്മാനത്തിന് ഗ്രീൻ ഗ്ലാസ് ബിൽഡിങ്ങിലെ കൂട്ടുകാരും, രണ്ടാം സമ്മാനത്തിന് ഫ്ലാറ്റ് മേറ്റ്സ് ബിൽഡിങ്ങിലെ കുടുംബാംഗങ്ങളും , മൂന്നാംസമ്മാനത്തിന് ഡാഫോഡിൽസ് ബിൽഡിങ്ങിലെ കുടുംബാംഗങ്ങളും, എലഗൻ്റസ് ജിം ബിൽഡിങ്ങിലെ കുടുംബാംഗങ്ങളും സംയുക്തമായി അർഹരായി.
പഴമയും പുതുമയും ഇടകലർന്ന സാംസ്കാരികതനിമയുടെ മോടിപിടിപ്പിക്കലുകൾ കൊണ്ട് സന്ദർശകരെ സ്വാഗതം ചെയ്തും മത്സരാർത്ഥികളുടെ പങ്കാളിത്തവും കൊണ്ട് വ്യത്യസ്തമായ ഒരനുഭവം ആയിരുന്നു മത്സരങ്ങൾ.
പുതുവത്സരതനിമ കൺവീനർ അഷറഫ് ചൂരോട്ട്, ജോയിന്റ് കൺവീനർ ബാപ്റ്റിസ്റ്റ്, ആശ്രയത്തനിമ കൺവീനർ ജേക്കബ് വർഗീസ് ,തനിമ ജോയിന്റ് കൺവീനർ ഷൈജു പള്ളിപ്പുറം, തനിമ ട്രഷറർ ജോജിമോൻ, ഓഫീസ് സെക്രട്ടറി ഫ്രെഡി ഫ്രാൻസീസ് മറ്റ് അംഗങ്ങളായ ദിലീപ് നായർ, ജിനോ, ജിനു, തോമസ് കറ്റാനം, എന്നിവരും ജഡ്ജിംഗ് പാനലിൽ ജോണി കുന്നേൽ, സുനിൽ കുളനട, ബാപ്റ്റിസ്റ്റ് അംബ്രോസ് എന്നിവരും ചേർന്ന് മത്സരത്തിൽ പങ്കെടുത്ത ബിൽഡിങ്ങുകൾ സന്ദർശിച്ചു.
കോവിഡിന്റെ വ്യാപനസാധ്യതകൾ മുന്നിൽ കണ്ട് കൊണ്ട് മറ്റ് മത്സരങ്ങളും സമ്മാനദാനചടങ്ങും മാറ്റി വെക്കുന്നതായും, സമ്മാനർഹർക്ക് സമ്മാനങ്ങൾ നേരിട്ട് എത്തിക്കുന്നതായിരിക്കുമെന്ന് തനിമ കുവൈത്ത് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.