വാക്കി ടോക്കികള്‍ കൈവശം വെച്ചതടക്കം മൂന്നു കേസുകളില്‍ ആങ് സാന്‍ സൂചിക്ക് നാലു വര്‍ഷം തടവുശിക്ഷ

വാക്കി ടോക്കികള്‍ കൈവശം വെച്ചതടക്കം മൂന്നു കേസുകളില്‍ ആങ് സാന്‍ സൂചിക്ക് നാലു വര്‍ഷം തടവുശിക്ഷ

യാങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാള അട്ടിമറിയെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ജനകീയ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചിക്ക് സൈനിക കോടതി നാല് വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. മൂന്നു ക്രിമിനല്‍ കേസുകളിലാണ് ശിക്ഷ വിധിച്ചത്. ഒരു ഡസനോളം കുറ്റങ്ങള്‍ സൂചിക്കെതിരെ സൈനിക ഭരണകൂടം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്തത്. അന്ന് മുതല്‍ 76 വയസുകാരിയായ സൂചി തടവിലായിരുന്നു. അനധികൃതമായി വാക്കി ടോക്കികള്‍ ഇറക്കുമതി ചെയ്ത് കൈവശം വെച്ചതിനാണ് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം.

ഒരു വര്‍ഷം മുമ്പ് സൈന്യം രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തപ്പോള്‍ സൂചിയെ തടവിലാക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടി, ലൈസന്‍സില്ലാത്ത വാക്കി ടോക്കികള്‍ ഉപയോഗിച്ചു, ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു തുടങ്ങി പതിനൊന്നോളം കേസുകളാണ് സൂചിക്കെതിരെ എടുത്തത്. കഴിഞ്ഞ വര്‍ഷം കോവിഡ് ചട്ടലംഘനത്തില്‍ പ്രേരണകുറ്റം ചുമത്തി നാല് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും പിന്നീട് രണ്ട് വര്‍ഷമായി ഇളവ് നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.