യൂട്ടീക്ക്യന്‍ വിശ്വാസ രീതിയ്‌ക്കെതിരെ യാഥാസ്ഥിതിക ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ച വിശുദ്ധ തിയോഡോഷ്യസ്

യൂട്ടീക്ക്യന്‍ വിശ്വാസ രീതിയ്‌ക്കെതിരെ യാഥാസ്ഥിതിക ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ച വിശുദ്ധ തിയോഡോഷ്യസ്

അനുദിന വിശുദ്ധര്‍ - ജനുവരി 11

പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജീവിത മാതൃകയില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ദൈവത്തിനായി തന്റെ ജന്മദേശമായ കാപ്പാഡോസിയ ഉപേക്ഷിച്ച് ജെറൂസലേമിലേക്ക് തീര്‍ത്ഥയാത്ര നടത്തിയ ആളാണ് വിശുദ്ധ തിയോഡോഷ്യസ്. അവിടെ അദ്ദേഹം ലോന്‍ജിനൂസ് എന്ന ഗുരുവിന്റെ കീഴില്‍ കുറേകാലം സന്യാസ ജീവിതം നയിച്ചു.

പിന്നീട് അദ്ദേഹം തിയോഡോഷ്യസിനെ ബെത്‌ലഹേമിന് സമീപമുള്ള ഒരു ദേവാലയത്തിന്റെ ചുമതലയേല്‍പ്പിച്ചു. എന്നാല്‍ തിയോഡോഷ്യസ് അവിടെ അധിക കാലം തങ്ങിയില്ല. സമീപമുള്ള പര്‍വ്വതത്തിലെ ഒരു ഗുഹയില്‍ തന്റെ വാസമുറപ്പിച്ചു.

വിശുദ്ധിയിലൂന്നിയ ജീവിതം കൊണ്ട് വളരെ പെട്ടന്ന് പ്രശസ്തനായ അദ്ദേഹത്തിനു കീഴില്‍ ധാരാളം പേര്‍ സന്യാസ ജീവിതം ആരംഭിച്ചു. ഏറെ താമസിയാതെ കാത്തിസ്മസ് എന്ന സ്ഥലത്ത് തിയോഡോഷ്യസ് ഒരു ആശ്രമം പണികഴിപ്പിക്കുകയും രോഗികള്‍ക്കും പ്രായമേറിയവര്‍ക്കും മാനസിക രോഗികള്‍ക്കുമായി മൂന്ന് ആശുപത്രികള്‍ സ്ഥാപിക്കുകയും ചെയ്തു.

'ക്രിസ്തുവിന്റെ ഏക ഭാവം' എന്ന വിശ്വാസ രീതിയായ യൂട്ടീക്ക്യന്‍ വിശ്വാസ രീതി സ്വീകരിക്കാത്ത ക്രിസ്ത്യാനികളെ അനസ്താസിയൂസ് ചക്രവര്‍ത്തി അടിച്ചമര്‍ത്തി കൊണ്ടിരിക്കുന്ന കാലത്ത് വിശുദ്ധ തിയോഡോഷ്യസ് പാലസ്തീനിലുടനീളം യാഥാസ്ഥിതിക ക്രിസ്തീയ വിശ്വാസ രീതി പ്രചരിപ്പിച്ചു.

കൂടാതെ ചക്രവര്‍ത്തിയുടെ രാജശാസന മൂലം ഭീതിയിലായവര്‍ക്ക് അദ്ദേഹം ധൈര്യം പകര്‍ന്നു. ഇതേ തുടര്‍ന്ന് അനസ്താസിയൂസ് ചക്രവര്‍ത്തി വിശുദ്ധനെ നാടുകടത്തിയെങ്കിലും പിന്നീട് ചക്രവര്‍ത്തിയുടെ പിന്‍ഗാമി അദ്ദേഹത്തെ തിരിച്ചു വിളിച്ചു. 106-മത്തെ വയസില്‍ മരിച്ച വിശുദ്ധന്റെ അന്ത്യകര്‍മ്മ സമയത്ത് നിരവധി അത്ഭുതങ്ങള്‍ സംഭവിച്ചതായി ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഹൈജീനുസ് പാപ്പാ

1. ഫേര്‍മേയിലെ ബിഷപ്പായ അലക്‌സാണ്ടര്‍

2. ഗോളില്‍ അഭയം തേടിയ ഐറിഷുകാരനായ ബ്രാന്റന്‍

3. ഫ്രാന്‍സിലേക്ക് കടന്ന ഐറിഷുകാരനായ സന്യാസി ബോഡിന്‍

5. പാവിയായിലെ വിശുദ്ധ എപ്പിപ്പാനിയൂസിന്റെ സഹോദരിയായ ഹൊണരാത്താ

4. അയര്‍ലണ്ടിലെ ലോഘെയര്‍ രാജാവിന്റെ മക്കളായ എത്തേനിയായും ഫിദെല്‍മിയായും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26