നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പൊലീസ്; കേസില്‍ നാല് പേര്‍ കൂടി പിടിയില്‍

 നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പൊലീസ്; കേസില്‍ നാല് പേര്‍ കൂടി പിടിയില്‍

ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചു. കേസില്‍ നാല്‌പോര്‍ കൂടി പൊലീസ് പിടിയിലായി. ബസില്‍ എറണാകുളത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കരിമണലില്‍ വച്ചാണ് നിഖിലിനെ പിടികൂടിയത്. പൈനാവ് എഞ്ചിനീയറിംങ് കോളേജിന് മുന്നില്‍ വച്ചാണ് ധീരജ് കൊല്ലപ്പട്ടത്. ഒപ്പം രണ്ട് വിദ്യാര്‍ത്ഥികള്‍ക്കു കൂടി കുത്തേറ്റിരുന്നു. ഇവര്‍ ആശുപത്രിയിലാണ്.

കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തു നിന്ന് കടന്ന പ്രതികളെ തിരഞ്ഞ് എല്ലാ സ്റ്റേഷനുകളിലേക്കും ഇവരുടെ ഫോട്ടോ നല്‍കിയിരുന്നു. രക്ഷപ്പെടാനുള്ള പഴുതടച്ചുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചത്. പിടിയിലായ നിഖിലിനെ ഇടുക്കി ഡിവൈഎസ്പി ചോദ്യം ചെയ്യുകയാണ്.

സംഭവസ്ഥലത്തുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെറിനും പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളെയും ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ കൃത്യമായ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.