ഇന്ത്യന്‍ രൂപ കരുത്താ‍ർജ്ജിക്കുന്നു, ദി‍ർഹവുമായുളള വിനിമയമൂല്യം 19 ലേക്ക് എത്തുമോ?

ഇന്ത്യന്‍ രൂപ കരുത്താ‍ർജ്ജിക്കുന്നു, ദി‍ർഹവുമായുളള വിനിമയമൂല്യം 19 ലേക്ക് എത്തുമോ?

ദുബായ്: വിദേശ കറന്‍സിയുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം കരുത്താ‍ർജ്ജിക്കുന്നു. യുഎഇ ദിർഹവുമായുളള വിനിമയ മൂല്യം 20 രൂപ 8 പൈസയിലേക്കെത്തി. ഇനിയും രൂപ കരുത്താ‍ർജ്ജിക്കുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്. യുഎഇ ദി‍ർഹവുമായി 19 രൂപ 90 പൈസയിലേക്ക് രൂപയെത്തുമെന്നാണ് വിലയിരുത്തല്‍.

ഒരു വേള 20 രൂപ 80 പൈസയിലേക്കെത്തിയ ശേഷമാണ്, 2021 അവസാനിക്കാന്‍ 10 ദിവസമുളളപ്പോള്‍ വീണ്ടും കരുത്താർജ്ജിച്ചു തുടങ്ങുന്നത്. 2022-23 വ‍ർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരിയിലുണ്ടാകുമെന്ന സൂചനയാണ് രൂപയുടെ മൂല്യത്തില്‍ വർദ്ധനവുണ്ടാകാനുണ്ടായ പ്രധാന കാരണങ്ങളില്‍ ഒന്ന്. ഉത്തർ പ്രദേശ് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പും ഫലവും രൂപയുടെ മൂല്യത്തില്‍ നിർണായകമായേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.