ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 87 ഗ്രാമങ്ങള്‍ വോട്ട് ചെയ്യില്ല. അല്‍മോറ ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളിലായുള്ള ഗ്രാമങ്ങളാണ് വോട്ട് ചെയ്യാത്തത്. ഈ ഗ്രാമങ്ങള്‍ മുഴുവന്‍ ശൂന്യമാണ്. അതിനാല്‍ ഇവിടം പ്രേത ഗ്രാമങ്ങളെന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലായി ഇവിടെയുണ്ടായിരുന്ന താമസക്കാരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുകയായിരുന്നു.
2017 തെരഞ്ഞെടുപ്പില്‍ ഇവിടെ ഇത്തരത്തിലുള്ള ഗ്രാമങ്ങള്‍ ആകെ 25 എണ്ണമാണ് ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ സംഖ്യ 87 ആയി ഉയര്‍ന്നു എന്നത് ഏറെ ഗൗരവകരമായ സംഗതിയാണ്. വോട്ടര്‍മാരില്ലാതെ അവിടെ എങ്ങനെ തെരഞ്ഞെടുപ്പ് നടത്താനാണ്. ആളുകള്‍ താമസമില്ലാത്തതിനാല്‍ ഇവിടെ പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കില്ല എന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് ഓഫീസര്‍ ചന്ദ്ര സിംങ് മര്‍തോലിയ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റോഡുകളുടെ ശോചനീയാവസ്ഥയും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ആളുകളെ ഈ ഗ്രാമങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ പ്രേരിപ്പിച്ചത്. 2017ല്‍ ഈ ആറ് നിയോജകമണ്ഡലങ്ങളില്‍ വോട്ട് ചെയ്തവരുടെ എണ്ണവും കുറവായിരുന്നു. ഒരിടത്തുപോലും 60 ശതമാനത്തിനു മുകളില്‍ വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നില്ല. 57.96 ശതമാനം പേര്‍ വോട്ട് ചെയ്ത അല്‍മോറയാണ് പട്ടികയില്‍ ഒന്നാമത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.