ഇടുക്കി: ഇടുക്കി എന്‍ജിനീയറിംങ് കോളേജില്‍ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. ആശുപത്രിയില്‍ പൊരുദര്‍ശനത്തിനായി വെച്ചശേഷം മൃതദേഹം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. നിരവധി പേരാണ് ധീരജിനെ ഒരു നോക്കു കാണാനായി എത്തിയത്.
തുടര്‍ന്ന് ധീരജിന്റെ കലാലയമായ പൈനാവ് എഞ്ചിനീയറിംങ് കോളേജിലും പൊതുദര്‍ശനത്തിന് വച്ചശേഷം മൃതദേഹം ജന്‍മനാടായ തളിപറമ്പിലേക്ക് വിലാപ യാത്രയായി കൊണ്ടു പോകും.
തൊടുപുഴയിലും മൂവാറ്റുപുഴയിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ടോടെ മൃതദേഹം തളിപ്പറമ്പിലെത്തും.
വീടിനോട് ചേര്‍ന്ന് സിപിഐഎം വാങ്ങിയ സ്ഥലത്ത് ധീരജിന് അന്ത്യവിശ്രമമൊരുക്കും. അതേസമയം, ധീരജിനെ കുത്തി കൊലപ്പെടുത്തുകയും മറ്റ് രണ്ട് വിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയുടേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ജെറിന്‍ ജോജോയുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കൊലക്കുറ്റത്തിനാണ് നിഖിലെനെതിരേ കേസെടുത്തിരിക്കുന്നത്. വധശ്രമം, സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ് ഐ ആര്‍. അതേസമയം കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതു സംബന്ധിച്ച് അന്വേഷണംം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.