എം.ജി. യൂണിവേഴ്സിറ്റിയും എസ്.എം.സി.എ. കുവൈറ്റും ചേർന്ന് മനഃശാസ്ത്രത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു

എം.ജി. യൂണിവേഴ്സിറ്റിയും എസ്.എം.സി.എ. കുവൈറ്റും ചേർന്ന് മനഃശാസ്ത്രത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു

കുവൈറ്റ് സിറ്റി: കുടുംബങ്ങളിലും ജോലി സ്ഥലത്തും വളർന്നു വരുന്ന മാനസിക സംഘർഷങ്ങൾക്ക് പരിഹാരമാവാൻ സഹായകമാവണം എന്ന ഉദ്ദേശത്തോടു കൂടി കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസുമായി സഹകരിച്ച് കുവൈറ്റിലെ പ്രവാസികൾക്കായി എസ്.എം.സി.എ. കുവൈറ്റ് മനഃശാസ്ത്രത്തിൽ അധിഷ്ഠിതമായ ഹൃസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു.

സിലബസ്, ഫാക്കൽറ്റി, പരീക്ഷ, സർട്ടിഫിക്കറ്റ് എന്നിവ യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള ചുമതലയിൽ നടത്തപ്പെടും. രജിസ്‌ട്രേഷൻ, ക്ലാസ്സുകളുടെ സമയ ക്രമം, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ കാര്യങ്ങളാണ് എസ്.എം.സി എ.യുടെ ചുമതലയിൽ ഉണ്ടാവുക. കൗൺസിലിംഗ്, സൈക്കോതെറാപ്പി എന്നിവയുടെ അടിസ്ഥാനങ്ങൾ പരിചയപ്പെടുന്ന കോഴ്സ് 20 മണിക്കൂർ നീളുന്ന ഓൺലൈൻ ക്ലാസ്, ഓഫ്‌ലൈൻ അസൈന്മെന്റ്കൾ, ഓൺലൈനിൽ നടത്തപ്പെടുന്ന പരീക്ഷ എന്നിവ ഉൾപ്പെടുന്നതാണ്.

സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർക്കും പ്രത്യേകിച്ച് ആരോഗ്യ അദ്ധ്യാപന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും കമ്പനികളിൽ സൂപ്പർവൈസർ, മാനേജർ, ഹ്യൂമൻ റിസോഴ്സ് ജോലികൾ ചെയ്യുന്നവർക്കും മാതാപിതാക്കൾക്കും കോഴ്സ് പ്രയോജനകരമായിരിക്കുമെന്ന് കോഴ്സ് കോഓർഡിനേറ്റർ കൂടിയായ എം.ജി യൂണിവേഴ്സിറ്റിയുടെ ബിഹേവിയറൽ സയൻസ് ഡിപ്പാർട്മെൻറ് ഹെഡും ഇന്റർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ യു സി ഡി എസ് ) ഡയറക്ടറുമായ ഡോ. പി ടി ബാബുരാജ് പറഞ്ഞു.

ഫെബ്രുവരി രണ്ടാം തീയതി ആരംഭിച്ച് ഇരുപത്തിമൂന്നാം തീയതി അവസാനിക്കുന്ന രീതിയിൽ ആഴ്ചയിൽ നാല് ദിവസങ്ങൾ വീതമാണ് കോഴ്സ് നടക്കുക. മലയാളത്തിൽ ലളിതമായി മനഃശാസ്ത്രതത്വങ്ങൾ വിവരിക്കുന്നതോടൊപ്പം അവയുടെ പ്രായോഗിക സമീപനവും ക്ലാസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കുവൈറ്റിന് അനുയോജ്യമായ സമയക്രമത്തിൽ നടത്തപെടുന്ന ഈ കോഴ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ എസ് എം സി എ യുടെ വൈസ് പ്രസിഡന്റ് ഷാജി ഈരത്തറ യുമായി 50852118 എന്ന നമ്പറിൽ വാട്ട്സ്ആപ് വഴി ബന്ധപ്പെടേണ്ടതാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.