ആരോഗ്യ രംഗത്ത് തമിഴ്നാടിന്റെ കുതിപ്പ്: 11 പുതിയ മെഡിക്കല്‍ കോളജുകള്‍; 4000 കോടിയുടെ പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമപ്പിക്കും

 ആരോഗ്യ രംഗത്ത് തമിഴ്നാടിന്റെ കുതിപ്പ്: 11 പുതിയ മെഡിക്കല്‍ കോളജുകള്‍; 4000 കോടിയുടെ പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമപ്പിക്കും

ചെന്നൈ: തമിഴ്നാട്ടില്‍ പതിനൊന്ന് പുതിയ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളും ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിക്കും. ഇന്ന് വൈകുന്നേരം നാലിന് വീഡിയോ കോണ്‍ഫറന്‍സിലൂയെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക. മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഏകദേശം 4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ 2145 കോടി രൂപ കേന്ദ്ര സര്‍ക്കാരും ബാക്കി തുക തമിഴ്നാട് സര്‍ക്കാരുമാണ് നല്‍കിയത്. വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പൂര്‍, തിരുവള്ളൂര്‍, നാഗപട്ടണം, ഡിണ്ടിഗല്‍, കല്ല്കുറിച്ചി, അരിയല്ലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും താങ്ങാനാവുന്ന മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന് അനുസൃതമായാണ് ഈ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്.

1450 സീറ്റുകളുടെ ക്യുമുലേറ്റീവ് കപ്പാസിറ്റിയുള്ള പുതിയ മെഡിക്കല്‍ കോളേജുകള്‍, 'നിലവിലുള്ള ജില്ലാ/റഫറല്‍ ഹോസ്പിറ്റലിനോട് അനുബന്ധിച്ച് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കല്‍' എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കീഴിലാണ് സ്ഥാപിക്കുന്നത്. പദ്ധതി പ്രകാരം, ഗവണ്മെന്റ് അല്ലെങ്കില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളിലാണ് മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.