കോവിഡ് മുന്‍കരുതല്‍ ലംഘിച്ചാല്‍ ശമ്പളം വെട്ടിക്കുറച്ചേക്കാം

കോവിഡ് മുന്‍കരുതല്‍ ലംഘിച്ചാല്‍ ശമ്പളം വെട്ടിക്കുറച്ചേക്കാം

അജ്മാന്‍: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെയുളള പിഴകള്‍ നേരിടേണ്ടി വരുമെന്ന് അധികൃതർ. 10 ദിവസം വരെയുളള ശമ്പളം വെട്ടിക്കുറയ്ക്കുന്നത് അടക്കമുളള നടപടികളാണ് സ്വീകരിക്കുകയെന്നാണ് അറിയിപ്പ് വ്യക്തമാക്കുന്നത്. . അ​ജ്മാ​ന്‍ മാനവ വിഭവശേഷി വിഭാഗം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പു​തു​ക്കി​യ മാർഗനിർദ്ദേശത്തില്‍ കോ​വി​ഡ് സം​ബ​ന്ധ​മാ​യ എ​ട്ട് സു​ര​ക്ഷാ​ലം​ഘ​ന​ങ്ങ​ളും അ​വ​യു​ടെ പി​ഴ​ക​ളും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആദ്യം നിയമം ലംഘിച്ചാല്‍ മുന്നറിയിപ്പ് നല്‍കും. തെറ്റ് ആവർത്തിച്ചാല്‍ ഒരു ദിവസത്തെ ശമ്പളം വെട്ടികുറയ്ക്കും. വീണ്ടും തെറ്റ് ആവർത്തിക്കുകയാണെങ്കില്‍ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് 3 ദിവസത്തെ ശമ്പളം വെട്ടികുറയ്ക്കും.

കോ​വി​ഡ് പോ​സി​റ്റി​വാ​യോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ട് കൂ​ടി​യോ ഓ​ഫി​സി​ല്‍ ഹാ​ജ​രാ​യാ​ല്‍ മൂ​ന്ന് ദി​വ​സ​ത്തെ അ​ടി​സ്ഥാ​ന​ശ​മ്പ​ളം കു​റ​ക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കുകയാണെങ്കില്‍ അഞ്ച് മുതല്‍ പത്ത് ദിവസം വരെയുളള ശമ്പളം നഷ്ടമാകും. ജീവനക്കാർ സുരക്ഷാമാർഗ നിർദ്ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അത് നിരീക്ഷിക്കേണ്ട സൂപ്പർവൈസർ- മാനേജർ തസ്തികയിലുളള ആളുകള്‍ക്കും സമാന നടപടികള്‍ നേരിടേണ്ടി വരും. കോവിഡ് രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരും ക്വാറന്‍റീനില്‍ പോകണം. ഇവർക്ക് വർക്ക് ഫ്രം ഹോം എന്ന രീതിയില്‍ ജോലിയില്‍ തുടരാം. എന്നാല്‍ വീണ്ടും ഇതേ വ്യക്തി രോഗമുളള ആളുമായി സമ്പർക്കത്തില്‍ വന്നാല്‍ ക്വാറന്‍റീന്‍ കാലയളവ് വാർഷിക അവധിയില്‍ നിന്ന് വെട്ടികുറയ്ക്കും. വാർഷിക അവധിയില്ലെങ്കില്‍ ശമ്പളമില്ലാത്ത അവധിയായി കണക്കാക്കുമെന്നും സർക്കുലർ വ്യക്തമാക്കുന്നു. മാസ്ക് ധരിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, കൂട്ടം ചേരല്‍ ഇവയെല്ലാം നിയമലംഘനത്തിന്‍റെ പരിധിയില്‍ വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.