സില്‍വര്‍ ലൈന്‍: വന്‍ പ്രചാരണത്തിനൊരുങ്ങി സര്‍ക്കാര്‍; 50 ലക്ഷം കൈപ്പുസ്തകം തയാറാക്കുന്നു, ടെന്‍ഡര്‍ ക്ഷണിച്ചു

സില്‍വര്‍ ലൈന്‍: വന്‍ പ്രചാരണത്തിനൊരുങ്ങി സര്‍ക്കാര്‍; 50 ലക്ഷം കൈപ്പുസ്തകം തയാറാക്കുന്നു, ടെന്‍ഡര്‍ ക്ഷണിച്ചു

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കിടെ കെ റെയില്‍ പദ്ധതിയെപ്പറ്റി വന്‍ പ്രചാരണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നു. കൈ പുസ്തകം തയ്യാറാക്കി ആളുകളിലെത്തിക്കാനാണ് ശ്രമം. പൗര പ്രമുഖരുമായുള്ള ചര്‍ച്ചയ്ക്കും പൊതു യോഗങ്ങള്‍ക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഇതിനായി 50 ലക്ഷം കൈപ്പുസ്തകമാണ് സര്‍ക്കാര്‍ അച്ചടിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിക്കുകയും ചെയ്തു. ബോധവത്കരണത്തിന് ആയി ലഘുലേഖകളും തയാറാക്കും.

നേരത്തെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരുന്നു. പൗര പ്രമുഖരുടെ യോഗം വിളിച്ചു. പൊതു യോഗങ്ങള്‍ ജില്ലകളില്‍ വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. എതിര്‍പ്പു കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. സര്‍വ്വേക്കല്ലുകള്‍ എല്ലാം പിഴുതെറിയുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രതികരണം. കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.