തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ ഐ ഐ ബി,കെ എഫ് ഡബ്‌ള്യുബി, എ ഡി ബി എന്നിവയുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വായ്പയ്ക്ക് നീതിഅയോഗിന്റേയും കേന്ദ്ര-ധന റെയില്‍ മന്ത്രാലയങ്ങളുടെയും അംഗീകാരമുണ്ടെന്നും ഒപ്പം ജപ്പാന്‍ ബാങ്കിന്റെ പിന്തുണയും സില്‍വര്‍ ലൈന്‍ പദ്ധതിക്കുണ്ടെന്ന് പിണറായി വിജയന്‍ അറിയിച്ചു.
ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കാന്‍ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ സഹ മന്ത്രി റാവു സാഹിബ് പട്ടീല്‍ ദാന്‍വേ നേരത്തെ അറിയിച്ചിരുന്നു. കെ. മുരളീധരന്‍ എം പി പാര്‍ലിമെന്റില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായായിരുന്നു മന്ത്രിയുടെ പ്രസ്താവന.
അതേസമയം സില്‍വര്‍ ലൈന്‍ സ്ഥലം ഏറ്റെടുപ്പ് ചോദ്യം ചെയ്തു കൂടുതല്‍ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സാമൂഹികഘാത പഠനം പൂര്‍ത്തിയാക്കാതെയാണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആരോപണം. കോട്ടയം, തൃശൂര്‍, കോഴിക്കോട് സ്വദേശികള്‍ ആണ് ഹര്‍ജിക്കാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.