ദുബായ്: യുഎഇയിലെ മൈക്രോ സോഫ്റ്റ്- ഔട്ട് ലുക്ക് സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി ഉപയോക്താക്കള്‍. സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുന്നത്. മൊബൈല്‍ ബ്രൗസറുകള്‍ വഴി ഇമെയിലുകള്‍ ലഭ്യമാകുന്നില്ലെന്നാണ് പലരും വ്യക്തമാക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്ന് മൈക്രോ സോഫ്റ്റിനോട് ആവശ്യപ്പെടുകയാണ് ഉപയോക്താക്കള്‍. അതേസമയം പ്രശ്നം പരിശോധിക്കുകയാണെന്നും പരിഹരിക്കാനുളള ശ്രമങ്ങള്‍ നടത്തുകയാണെന്നും മൈക്രോ സോഫ്റ്റ് ട്വീറ്റ് ചെയ്തു. പ്രശ്നത്തിന്‍റെ വ്യാപ്തി മനസിലാക്കുന്നതിനായി നെറ്റ് വർക്കിംഗ് ഡേറ്റാ വിശകലവും നടത്തുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു.
എന്നാൽ ചില ടെക്കികൾ ഇത് ലോക്കൽ ഡിഎൻ എസ് പ്രശ്നം ആണെന്നും ഗ്ലോബൽ ഡിഎൻ എസ് കോൺഫിഗർ ചെയ്തു തൽകാലം പരിഹരിക്കാം എന്നും ട്വിറ്റർ കമെൻറ് രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.