അമരത്ത് വീണ്ടും മലയാളി; എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

 അമരത്ത് വീണ്ടും മലയാളി; എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബെംഗളൂരു; ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും മലയാളി. കെ. ശിവന്റെ പിന്‍ഗാമിയായി മലയാളിയായ എസ്. സോമനാഥ് ചുമതലയേല്‍ക്കും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പദവിയിലെത്തുന്ന എസ്. സോമനാഥ് ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ്. നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവിലെ ചെയര്‍മാന്‍ കെ. ശിവന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു മലയാളി ഐഎസ്ആര്‍ഒയുടെ തലപ്പത്ത് എത്തുന്നത്. എം.ജി.കെ മേനോന്‍, കെ. കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍.

നിലവില്‍ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടറാണ് എസ്. സോമനാഥ്. 2018ലാണ് വിഎസ്എസി ഡയറക്ടര്‍ ആയത്. ജിഎസ്എല്‍വി മാര്‍ക്ക് 3 ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്ക് രൂപം നല്‍കിയതില്‍ നിര്‍ണായക പങ്കുവഹിച്ച എസ്. സോമനാഥ് ചാന്ദ്രയാന്‍ ദൗത്യത്തിലും പങ്കുവഹിച്ചിട്ടുണ്ട്.

കോവിഡ് സാഹചര്യത്തില്‍ വൈകിയ പല വിക്ഷേപണങ്ങള്‍ക്കും മറ്റ് ദൗത്യങ്ങള്‍ക്കും ഇനി ഇസ്രോ തലപ്പത്ത് എത്തുന്ന എസ്. സോമനാഥിനായിരിക്കും ചുമതല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.