കൈത്തറിക്ക് കൈത്താങ്ങ്: ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍

 കൈത്തറിക്ക് കൈത്താങ്ങ്: ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൈത്തറിഖാദി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടി.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരാണ് ഇത്തരം വസ്ത്രങ്ങള്‍ ധരിക്കേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള കൈത്തറിഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരെ ഖാദി/കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രേരിപ്പിക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ പറഞ്ഞിരുന്നു. മേഖലയുടെ ഉന്നമനത്തിനായി എംഎല്‍എമാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് പി.രാജീവ് ആശ്യപ്പെട്ടു.

സര്‍ക്കാര്‍ വകുപ്പുകള്‍ ഒരു നിശ്ചിത ശതമാനം ഖാദി/കൈത്തറി വസ്ത്രങ്ങള്‍ വാങ്ങുന്നതായി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മുമ്പ് ശനിയാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും ഫലമുണ്ടായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.