സ്പാനിഷ് സൂപ്പര്‍ കപ്പ്: ബാഴ്സയെ പരാജയപ്പെടുത്തി റെയല്‍ ഫൈനലില്‍

 സ്പാനിഷ് സൂപ്പര്‍ കപ്പ്: ബാഴ്സയെ പരാജയപ്പെടുത്തി റെയല്‍ ഫൈനലില്‍

റിയാദ്: സ്പാനിഷ് സൂപ്പര്‍കപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ചിരവൈരികളായ ബാഴ്സലോണയെ തകര്‍ത്ത് റയല്‍ മഡ്രിഡ്. എക്സ്ട്രാ ടൈം വരെ നീണ്ട എല്‍ ക്ലാസിക്കോ മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ഈ ജയത്തോടെ റയല്‍ മഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ ഇടം നേടി. അധികസമയത്ത് ഫെഡെറിക്കോ വാല്‍വെര്‍ദെയാണ് റയലിനായി വിജയഗോള്‍ നേടിയത്.

തകര്‍പ്പന്‍ പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. കളം നിറഞ്ഞുകളിച്ചെങ്കിലും ബാഴ്സയ്ക്ക് വിജയം നേടാനായില്ല. വാല്‍വെര്‍ദെയ്ക്ക് പുറമേ സൂപ്പര്‍ താരം കരിം ബെന്‍സേമയും വിനീഷ്യസ് ജൂനിയറും റയലിനായി ലക്ഷ്യം കണ്ടു. ലൂക്ക് ഡി യോങ്ങും അന്‍സു ഫാത്തിയുമാണ് ബാഴ്സയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

ഫൈനലില്‍ അത്ലറ്റിക്കോ മഡ്രിഡോ അത്ലറ്റിക്കോ ബില്‍ബാവോയോ ആയിരിക്കും റയലിന്റെ എതിരാളികള്‍. വിനീഷ്യസ് ജൂനിയറിലൂടെ റയലാണ് ആദ്യം ലീഡെടുത്തത്. ബാഴ്സയില്‍ പിന്ന് പന്തുറാഞ്ചിയെടുത്ത് കുതിച്ച ബെന്‍സേമയുടെ പാസില്‍ നിന്നാണ് വിനീഷ്യസ് ഗോളടിച്ചത്. 25-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.