ദുബായ്: കോവിഡ് പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിർത്തിവച്ച അഞ്ചിടങ്ങളിലേക്കുളള യാത്രാവിമാനസർവ്വീസുകള്‍ പുനരാരംഭിച്ച് എമിറേറ്റ്സ്. ഗിനിയ, ഐവറി ഡി കോസ്റ്റ്, ഘാന,ഉഗാണ്ട, അംഗോള എനനിവിടങ്ങളിലേക്കാണ് വീണ്ടും സർവ്വീസ് ആരംഭിക്കുന്നത്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സർവ്വീസ് നടത്തുക.
നിർദ്ദേശങ്ങള്‍ ഇങ്ങനെ
ഗിനിയ, ഉഗാണ്ട,ഘാന, എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുമ്പോള്‍ 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനഫലം അനിവാര്യം, വിമാനത്താവളത്തിലെ ആറ് മണിക്കൂറിനുളളിലെ റാപ്പിഡ് പിസിആർ പരിശോധനാഫലവും വേണം. (ട്രാന്‍സിറ്റ് യാത്രകളാണെങ്കില്‍ അന്തിമ ലക്ഷ്യസ്ഥാനം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രം).
അംഗോള,ഐവറി ഡി കോസ്റ്റ് രാജ്യങ്ങളില്‍ നിന്നും ദുബായിലേക്ക് യാത്ര ചെയ്യുമ്പോള്‍ 72 മണിക്കൂറിനുളളിലെ പിസിആർ പരിശോധനാഫലമാണ് വേണ്ടത്. ദുബായിലെത്തിയാല്‍ വിമാനത്താവളത്തില്‍ കോവിഡ് പിസിആർ പരിശോധനയുണ്ട്. അംഗോളയില്‍ നിന്ന് ദുബായ് വഴി ട്രാന്‍സിറ്റ് യാത്ര നടത്തുന്നവർക്കും 72 മണിക്കൂറിനുളളിലെ പിസിആർ പരിശോധനാഫലം വേണം.
പരിശോധനാഫലങ്ങള്‍ യഥാർത്ഥഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂ ആർ കോഡുളളതായിരിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.