ജാഗ്രത വേണം; കോവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷന്‍ തന്നെ: പ്രധാനമന്ത്രി

ജാഗ്രത വേണം; കോവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷന്‍ തന്നെ: പ്രധാനമന്ത്രി

ന്യുഡല്‍ഹി: കോവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്‌സിനേഷന്‍ തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുമ്പ് ഉണ്ടായ സ്ഥിതി ഇനിയുണ്ടാവാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. കോവിഡ് അവലോകന യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആഘോഷങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിടരുത്. ഏറ്റവും വലിയ ആയുധം വാക്‌സീന്‍ തന്നെയാണ്. വാക്‌സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ തടയണം. കൂടാതെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.

വീട്ടില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ കൃത്യമായി ചികില്‍സ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ടെലി മെഡിസിന്‍ സൗകര്യങ്ങള്‍ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്ന് ഉറപ്പ് പറഞ്ഞ പ്രധാനമന്ത്രി അടിയന്തര സാഹചര്യത്തില്‍ കുട്ടികളെ ചികിത്സിക്കാനുള്ള 800 യൂണിറ്റ് തയ്യാറാണെന്നും വ്യക്തമാക്കി.

ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ ഓക്‌സിജന്‍ കിടക്കകളും തയ്യാറാണ്. പ്രാദേശിക കണ്ടെയിന്‍മെന്റ് സോണുകള്‍ ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.