തമിഴ്നാട്ടില്‍ തൈപ്പൊങ്കല്‍: കേരളത്തിലെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി

 തമിഴ്നാട്ടില്‍ തൈപ്പൊങ്കല്‍: കേരളത്തിലെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

കലണ്ടര്‍ പ്രകാരം ശനിയാഴ്ചയായിരുന്നു അവധി. ഇത് വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കത്ത് വിശദമായി പരിശോധിച്ച ശേഷം തമിഴ്‌നാട്, കേന്ദ്ര സര്‍ക്കാരുകളുടെ കലണ്ടറുകളിലെ അവധിയുമായി സമന്വയിപ്പിച്ച് കൊണ്ട് പൊങ്കല്‍ അവധി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.