ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപ് അടക്കം അഞ്ച് പേരാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും. നിലവിലെ അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറും.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പ്രതികാരത്തിന്റെ പേരിലാണ് പുതിയ കേസ് എടുത്തിരിക്കുന്നതെന്നാണ് ദിലീപിന്റെ വാദം. ഭീഷണിക്കേസ് പൊലീസിന്റെ കള്ളക്കഥയാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. അനൂപ്, ടി എന്‍ സൂരജ്, അപ്പു, ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റു ഹര്‍ജിക്കാര്‍. കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി ദിലീപിന്റെ വീട്ടിലും സ്ഥാപനത്തിലും വ്യാഴാഴ്ച അന്വേഷണ സംഘം നടത്തിയ റെയ്ഡിന്റെ വിവരങ്ങളും കോടതിയെ അറിയിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.