ഇന്ന് സുപ്രധാന കോവിഡ് അവലോകന യോഗം; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും

 ഇന്ന് സുപ്രധാന കോവിഡ് അവലോകന യോഗം; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന അവലോകന യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യ നിയന്ത്രണം അടക്കമുള്ളവ പരിഗണനയിലുണ്ട്. ഒമിക്രോണ്‍ കേസുകള്‍ ഉള്‍പ്പെടെ വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

മുഖ്യമന്ത്രി ചികിത്സക്കായി ശനിയാഴ്ച അമേരിക്കയിലേക്ക് പോകുന്ന സാഹചര്യം പരിഗണിച്ചാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്. അടുത്ത രണ്ടാഴ്ച നടക്കുന്ന അവലോകന യോഗങ്ങളില്‍ മുഖ്യമന്ത്രി ഉണ്ടാകില്ല. അതിനാല്‍ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഗുരുതരമാകുന്നത് തടയാനായി ഇന്ന് ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും.

അതേസമയം, കഴിഞ്ഞ അവലോകന യോഗത്തില്‍ സ്‌കൂളുകള്‍ അടയ്ക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും അത്തരമൊരു നടപടിയിലേക്ക് പോകണ്ട എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കല്യാണങ്ങളടക്കമുള്ള സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.