സ്റ്റെതസ്‌കോപ്പുമായി ആശുപത്രയിലെത്തി പരിശോധന; വ്യാജ ലേഡി ഡോക്ടര്‍ അറസ്റ്റില്‍

 സ്റ്റെതസ്‌കോപ്പുമായി ആശുപത്രയിലെത്തി പരിശോധന; വ്യാജ ലേഡി ഡോക്ടര്‍ അറസ്റ്റില്‍

തൃശൂര്‍: നെടുപുഴയില്‍ വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പൊലീസ് പിടികൂടിയത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാന്‍ ഒരുങ്ങവേ സംശയം തോന്നിയ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തി ചോദ്യം ചെയ്തതോടെ വ്യാജ ഡോക്ടറാണെന്ന് വ്യക്തമാകുകയായിരുന്നു. നേരത്തെ ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു ജയലളിത. കൂടുതല്‍ പണമുണ്ടാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.