കേരളത്തില്‍ പ്രസവ വാര്‍ഡില്ലാത്ത ആശുപത്രി: ലജ്ജയില്ലേയെന്ന് ഹൈക്കോടതി

 കേരളത്തില്‍ പ്രസവ വാര്‍ഡില്ലാത്ത ആശുപത്രി: ലജ്ജയില്ലേയെന്ന് ഹൈക്കോടതി

കൊച്ചി: ആരോഗ്യ മേഖലയില്‍ മുന്നിലാണെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ പ്രസവ വാര്‍ഡില്ലാത്ത താലൂക്ക് ആശുപത്രിയുണ്ടെന്ന് പറയാന്‍ ലജ്ജയില്ലേയെന്ന് ഹൈക്കോടതി. ആശുപത്രികളില്‍ ആധുനിക സജ്ജീകരണങ്ങളോടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാലഘട്ടത്തില്‍ ഇതു പറയിപ്പിക്കേണ്ടതുണ്ടോയെന്നും ജസ്റ്റിസ് എന്‍. നഗരേഷ് വാക്കാല്‍ ചോദിച്ചു.

പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡും ഓപ്പറേഷന്‍ തിയേറ്ററും വേണമെന്ന ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. നേരത്തെ ഈ വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ജനുവരി 18 ലേക്ക് മാറ്റി. പീരുമേട് സ്വദേശി ടി.എ. ആസാദാണ് ഹര്‍ജിക്കാരന്‍ .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.