കോവിഡ് യുഎഇ വീണ്ടും സമ്പൂർണ ലോക്ഡൌണിലേക്ക് പോകാനിടയില്ല, യുഎഇ മന്ത്രി

കോവിഡ് യുഎഇ വീണ്ടും സമ്പൂർണ ലോക്ഡൌണിലേക്ക് പോകാനിടയില്ല, യുഎഇ മന്ത്രി

ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടലടക്കമുളള സമ്പൂർണ ലോക്ഡൌണിലേക്ക് യുഎഇ വീണ്ടും പോകാനിടയില്ലെന്ന് യുഎഇയുടെ വിദേശ വ്യാപാര സഹമന്ത്രി ഡോ താനി അല്‍ സെയൂദി. ഒമിക്രോണിന് വ്യാപനശേഷി കൂടുതലുണ്ട്. എന്നാല്‍ സ്വാധീനം കുറവാണ്. ഡെല്‍റ്റ റിപ്പോർട്ട് ചെയ്തിരുന്ന സമയത്ത് പോലും ലോക് ഡൌണിലേക്ക് പോകേണ്ട സാഹചര്യം രാജ്യത്തുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയും സാമ്പത്തിക മേഖലയും തമ്മില്‍ സന്തുലിതാവസ്ഥയുണ്ടെന്നും അദ്ദേഹം ബ്ലൂം ബെർഗിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

2021 ല്‍ രാജ്യം സുവർണ ജൂബിലി ആഘോഷിച്ചു. ലോകത്തെ ഞങ്ങള്‍ എക്സ്പോയിലേക്ക് സ്വാഗതം ചെയ്തു. ലോക് ഡൗണ്‍ തുടരാന്‍ കഴിയില്ലെന്ന് ലോകത്തിന് ഞങ്ങള്‍ കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വാക്സിനെടുക്കുകയും ബൂസ്റ്റർ ഡോസ് എടുക്കുകയും മുന്‍കരുതലുകള്‍ പാലിക്കുകയും ചെയ്യുകയെന്നുളളതാണ് ജനങ്ങളോട് എപ്പോഴും ഓർമ്മിപ്പിക്കുന്ന കാര്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 2020 ന്‍റെ തുടക്കത്തില്‍ കോവിഡ് വ്യാപനം കൂടിയമ്പോള്‍ യുഎഇ യാത്രാനിയന്ത്രണങ്ങളും ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുരക്ഷാമുന്‍കരുതലുകള്‍ പാലിച്ച് ആദ്യം തുറന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.