സ്നേഹ തീർത്ഥം

സ്നേഹ തീർത്ഥം

മലയാളത്തിന്റെ ഇതിഹാസങ്ങളായ ജോൺസൺ മാഷും ഒ എൻ വി കുറുപ്പും എസ്. ജാനകിയും അനശ്വരമാക്കിയ സമാഗമം എന്ന ചിത്രത്തിലെ "വാഴ്ത്തിടുന്നിതാ സ്വർഗ്ഗനായകാ" എന്ന മനോഹര ഗാനം പുതിയ വരികളിലൂടെ ആസ്വദിക്കാം...


കാഴ്ചയേകിടാം സ്നേഹരൂപന്
നീ വരേണമേ നീറും ഹൃത്തതിൽ
കൈകൾ കൂപ്പി നിന്നിടുമ്പോൾ നീ തുടക്കണേ
ഒഴുകും മിഴികൾ ആർദ്രമായ് (കാഴ്ചയേകിടാം)
സ്നേഹസാന്ദ്രമായി ഞാനും രാഗമായ് നീ വന്നനേരം
കാരുണ്യത്തിൻ പൂക്കളായി തെന്നലായ് നീ തഴുകിടുമ്പോൾ
എന്നും കനിവിൻ മഴയായ് മനസ്സിൽ പെയ്തിറങ്ങൂ നീ
അമ്മതൻ ഓമന പൈതൽപോൽ
മയങ്ങും ഞാൻ നിൻ മടിയിൽ
സർവ്വലോകരും സ്നേഹഗീതിയാൽ
വാഴ്ത്തിടുന്നുവോ നിന്റെ നന്മകൾ
നീ നിറയും നേരമുള്ളം
മാറുമൊരു മാരിവില്ലായ്
നീ നിഴലായ് ചേരും നേരം
നീഹാരമായ് പെയ്തിടുമേ
എന്നും മനസ്സിന്നോരം
ദീപനാളമായ് വരൂ നീ
ഇടറും മൊഴികൾതൻ തീരത്ത്
വിടരും പൂവായ് വരൂ
സർവ്വലോകരും സ്നേഹഗീതിയാൽ
വാഴ്ത്തിടുന്നുവോ നിന്റെ നന്മകൾ
ഞങ്ങൾ ചൊല്ലും നേരമെല്ലാം നീ വരേണമേ
നിറയൂ മധുവായ് നിനവിൽ...

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.