ഒരു കോടിയിലെത്തിയ സന്ദർക പ്രവാഹം ആഘോഷമാക്കാന്‍ എക്സ്പോ 2020

ഒരു കോടിയിലെത്തിയ സന്ദർക പ്രവാഹം ആഘോഷമാക്കാന്‍ എക്സ്പോ 2020

ദുബായ്: എക്സ്പോ 2020 യിലെ സന്ദർശകരുടെ എണ്ണം ഒരു കോടിയിലേക്ക്. ആഘോഷനിമിഷം അവിസ്മരണീയമാക്കാന്‍ ഒരുങ്ങുകയാണ് എക്സ്പോ സംഘാടകർ. ഒരു കോടി സന്ദർശകരെന്ന നേട്ടത്തിലേക്ക് എത്തുമെന്ന് വിലയിരുത്തുന്ന ജനുവരി 16 ന് 10 ദിർഹത്തിന് പ്രവേശനടിക്കറ്റ് നല്‍കുമെന്നാണ് പ്രഖ്യാപനം. നിരവധി ആഘോഷ പരിപാടികളും എക്സ്പോ വേദിയില്‍ ജനുവരി 16 ന് നടക്കും. ഇന്ന് (വെള്ളിയാഴ്ച)വൈകുന്നേരം അഞ്ച് മണി മുതല്‍ ഓണ്‍ലൈനായും അല്ലെങ്കില്‍ എക്സ്പോ ഗേറ്റുകളിലും ഞായറാഴ്ചയിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ലഭ്യമാകും.

പ്രവേശനത്തിന് കോവിഡ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലമോ അനിവാര്യമാണ്. ഒക്ടോബർ 1 ന് ആരംഭിച്ച എക്സ്പോ മാർച്ച് 31 വരെ നീണ്ടുനില്‍ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.