ഓടുന്ന ബസ്സിൽ വച്ച് സിപിആർ കൊടുത്ത് നഴ്‌സ്‌ യുവാവിന്റെ ജീവൻ രക്ഷിച്ചു

ഓടുന്ന ബസ്സിൽ വച്ച് സിപിആർ കൊടുത്ത് നഴ്‌സ്‌ യുവാവിന്റെ ജീവൻ രക്ഷിച്ചു

സ്റ്റാഫ്‌ നഴ്സിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിന് ലഭിച്ചത് പുനർജന്മം.

കൊല്ലം : കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സായ ലിജി എം അലക്സ് ഇന്നലെ വൈകിട്ട് ഏകദേശം എട്ടര മണിയോടെ ഡ്യൂട്ടി കഴിഞ്ഞു കൊല്ലം വടക്കേവിളയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി അതുവഴിവന്ന കെ എസ് ആർ ടി സി ബസ്സിൽ കയറിയതായിരുന്നു.

പറക്കുളം എത്താറായപ്പോൾ ബസ് കണ്ടക്ടർ ആളുകളോട് വെള്ളം ചോദിച്ചു നടക്കുന്നത് കണ്ട് എന്താണ് കാര്യം എന്നന്വേഷിച്ചപ്പോഴാണ് ലിജി കാര്യം അറിഞ്ഞു രാജീവ്‌ എന്ന ചെറുപ്പക്കാരന്റെ സീറ്റിനടുത്തേക്ക് ചെന്നത്. ലിജി അടുത്തെത്തുമ്പോഴേക്കും അയാൾ കുഴഞ്ഞു വീണിരുന്നു.

ലിജി ഉടനെ യുവാവിന്റെ കരോട്ടിഡ് പൾസ് നോക്കിയപ്പോൾ യുവാവ് കാർഡിയാക് അറസ്റ്റിലേക്ക് നീങ്ങുകയാണ് എന്ന് മനസ്സിലാക്കിയ ലിജി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് എത്രയും വേഗം വണ്ടി വിടാൻ നിർദ്ദേശിച്ചിട്ട് യാത്രക്കാരുടെ സഹായത്തോടെ ബസ്സിന്റെ പ്ലാറ്റ് ഫോമിലേക്ക് യുവാവിനെ ഇറക്കി കിടത്തികൊണ്ട് ഓടുന്ന ബസ്സിൽ യുവാവിന് സിപിആർ കൊടുക്കാൻ ആരംഭിച്ചു.

മെഡിസിറ്റി ഹോസ്പിറ്റലിൽ എത്തുന്നത് വരെ സിപിആർ തുടരുകയും ചെയ്തു. ഹോസ്പിറ്റലിൽ എത്തുന്നതിനു തൊട്ടുമുൻപ് യുവാവ് ശ്വാസമെടുക്കാൻ ആരംഭിച്ചു. പൾസും നോർമൽ ആയി. രാജീവിനെ ഹോസ്പിറ്റലിൽ ഇറക്കി എമർജൻസി ഡിപ്പാർട്മെന്റിൽ കാര്യങ്ങളും വിശദീകരിച്ചതിന് ശേഷമാണ് ലിജി വീട്ടിലേക്ക് മടങ്ങിയത്. സമയത്ത് സിപിആർ നൽകിയതുകൊണ്ട് മാത്രമാണ് രാജീവിന്റെ ജീവൻ രക്ഷപെട്ടത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്.

തന്റെ നീണ്ട ഡ്യൂട്ടി കഴിഞ്ഞു നേരം വൈകി ക്ഷീണിച്ചു യാത്ര ചെയ്തിരുന്ന ലിജി, അതീവ ദുഷ്കരമായിരുന്നിട്ടും ഓടുന്ന ബസ്സിന്റെ പ്ലാറ്റ്ഫോമിൽ കിടത്തി സിപിആർ നല്കി ഒരു ജീവൻ രക്ഷിക്കാൻ കാണിച്ച നല്ല മനസ്സിനെ എല്ലാവരും അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.