പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ എട്ട് വരെ; ബജറ്റ് ഫെബ്രുവരി ഒന്നിന്

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ എട്ട് വരെ; ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 11 ന് അവസാനിക്കും.

പിന്നീട് മാര്‍ച്ച് 14 ന് ആരംഭിക്കുന്ന രണ്ടാംഘട്ട സമ്മേളനം ഏപ്രില്‍ എട്ടിന് അവസാനിക്കും. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കപ്പെടുക. രാവിലെ 11 ന് ലോക്സഭയില്‍ അവതരിപ്പിച്ച ശേഷം ബജറ്റ് രാജ്യസഭയിലും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യും. ഹോളിയുടെ അവധി പ്രമാണിച്ച് മാര്‍ച്ച് 18 ന് സമ്മേളനം ഉണ്ടായിരിക്കില്ല.

കോവിഡ്, ഒമിക്രോണ്‍ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും.

കോവിഡ് മൂലം ജനങ്ങള്‍ക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ബജറ്റില്‍ നികുതി ഇളവ് സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.