ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞ് ബിഎസ്പി നേതാവ് അര്‍ഷാദ് റാണ. ജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണി മുഴക്കി. അവര്‍ തന്നെ കോമാളിയാക്കിയെന്നും ഇത്തരത്തില്‍ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും റാണ മാധ്യമങ്ങളോട് പറഞ്ഞു.
'24 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. 2018 ഡിസംബര്‍ 18ന് 2022ലെ തിരഞ്ഞെടുപ്പില്‍ ചാര്‍ത്തവാലില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിനു ശേഷം നാലു വര്‍ഷമായി അവിടെ പ്രവര്‍ത്തിക്കുന്നു. പക്ഷെ അവര്‍ എന്നെ കോമാളിയാക്കി. ഇത് സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് സീറ്റ് വാഗ്ദാനം ചെയ്ത ശേഷം അത് മറ്റൊരാള്‍ക്ക് നല്‍കി. പത്രത്തിലും ഹോര്‍ഡിംഗുകളിലും പരസ്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകണം. ഞാന്‍ എല്ലാം ചെയ്തു.' അര്‍ഷാദ് റാണ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി 2018ല്‍ പാര്‍ട്ടി നേതാവ് ഷംസുദ്ദീന്‍ റെയ്ന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതായാണ് റാണ പറയുന്നത്. എന്നാല്‍ മറ്റൊരു നേതാവായ സതീഷ് കുമാര്‍ 50 ലക്ഷം കൂടി ആവശ്യപ്പെട്ടു. സതീഷ് കുമാറിനെ വിളിച്ച് 25 ലക്ഷം രൂപ തരാമെന്നും ബാക്കി തുക പിന്നീട് നല്‍കാമെന്നും പറഞ്ഞെങ്കിലും ഇക്കാര്യങ്ങള്‍ ഫോണില്‍ പറയരുതെന്ന് അദ്ദേഹം പറഞ്ഞതായി റാണ ആരോപിച്ചു. ഇതിനെല്ലാം തന്റെ പക്കല്‍ തെളിവുണ്ടെന്നും താന്‍ ഇനി ജീവിച്ചിരിക്കില്ലെന്നും റാണ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.