സ്‌കൂള്‍ അടയ്ക്കല്‍; വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ തിങ്കളാഴ്ച

 സ്‌കൂള്‍ അടയ്ക്കല്‍; വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ തിങ്കളാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച മാര്‍ഗരേഖ പുറത്തിറക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ളാസുകള്‍ 21ാം തീയതി മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് നിലവിലെ തീരുമാനം.

ക്ലാസ് സമയവും എത്ര കുട്ടികളെ പ്രവേശിപ്പിക്കണം എന്നതും മാര്‍ഗ രേഖയിലൂടെ അറിയാം. പത്ത്, പ്‌ളസ് വണ്‍, പ്‌ളസ് ടു ക്ലാസുകള്‍ ഓഫ്ലൈനായി തുടരും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ വിശദാംശങ്ങളും ഇറക്കും.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ സാമുദായിക-സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ രാഷ്ട്രീയ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിപിഐഎം സമ്മേളനങ്ങള്‍ പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാത്തതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊതു സമ്മേളനങ്ങള്‍ മാറ്റിയത്. ടിപിആര്‍ 30ല്‍ കൂടുന്ന ജില്ലകളില്‍ പൊതുപരിപാടികള്‍ക്ക് അനുവാദമില്ല. മാളുകളിലും നിയന്ത്രണമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.