ബംഗളുരുവിനു പുറത്തേക്കുള്ള വഴി കാണിച്ച് ഹൈദരാബാദ്

ബംഗളുരുവിനു പുറത്തേക്കുള്ള വഴി കാണിച്ച് ഹൈദരാബാദ്

അബുദാബി: കിങ് കോഹ്‌ലിക്കും ടീമിനും ഐപിഎൽ ഈ സീസണിലും കപ്പില്ലാതെ മടക്കം. സൺറൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റിന് ബാംഗ്ലൂരിനെ തറപറ്റിച്ചു. രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി കാപിറ്റൽസാണ് ഹൈദരാബാദിന്റെ എതിരാളികൾ.

ബാറ്റ്‌സ്മാൻമാർ വലിയ പ്രകടനങ്ങൾക്ക് മുതിരാത്ത മത്സരം ബൗളർമാർ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ ഏഴിന് 131 റൺസ് എടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിങിൽ 2 പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടപ്പെടുത്ത് ബാംഗ്ലൂർ വിജയം കാണുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും തിളങ്ങിയ ഹോൾഡറാണ് സൈനിയെ തുടർച്ചയായ രണ്ട് ബൗണ്ടറികൾ നേടി വിജയ റണ്ണും നേടിയത്.

എബി ഡിവില്ലിയേഴ്‌സ് (56), ആരോൺ ഫിഞ്ച് (32), മുഹമ്മദ് സിറാജ് (10 നോട്ടൗട്ട്) എന്നിവർ മാത്രമാണ് ബാംഗ്ലൂർ നിരയിൽ രണ്ടക്കം കടന്നത്. വിരാട് കോഹ്‌ലിയെ (6) നഷ്ടപ്പെട്ടാണ് ബാംഗ്ലൂർ തുടങ്ങിയത്. പിന്നാലെ ഒരു റൺസുമായി ദേവ്ദത്തും മടങ്ങി. പിന്നീട് ഉറച്ചുനിന്ന ആരോൺ ഫിഞ്ചും (32) എബി ഡിവില്ലിയേഴ്‌സും (56) ടീമിനെ കരകയറ്റി.

എന്നാൽ ഫിഞ്ച് പുറത്തായതിന് പിന്നാലെ അനാവശ്യ റണ്ണിന് ശ്രമിച്ച് റൺസെടുക്കാതെ റൺ ഔട്ടായി മുഈൻ അലിയും എട്ട് റൺസുമായി ശിവം ദുബെയും മടങ്ങി. ക്രീസിലുറച്ച് നിന്ന് പൊരുതിയ എബി ഡിവില്ലിയേഴ്‌സിനെ 17ാം ഓവറിൽ നടരാജൻ ക്ലീൻ ബൗൾഡാക്കി മടക്കുകയും ചെയ്തതോടെ പോരാട്ടം അവിടെ അവസാനിച്ചു. മൂന്ന് വിക്കറ്റെടുത്ത ജേസൺ ഹോൾഡറിനും രണ്ട് വിക്കറ്റെടുത്ത നടരാജനുമൊപ്പം റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയ സന്ദീപ് ശർമയും റാഷിദ് ഖാനും ചേർന്ന് ബാംഗ്ലൂരിനെ പിടിച്ചുകെട്ടുകയായിരുന്നു.

അതേസമയം, ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തവെ തകർന്നു തുടങ്ങിയിട്ടും പക്വതയാർന്ന ഇന്നിങ്‌സ് കാഴ്ചവെച്ച കെയ്ൻ വില്യംസൺ (50 നോട്ടൗട്ട്), മനീഷ് പാണ്ഡേ (24), ജേസൺ ഹോൾഡർ (24 നോട്ടൗട്ട്) എന്നിവർ ചേർന്നാണ് ഹൈദരാബാദിനെ മുന്നോട്ടു നയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.