മുന്തിരിത്തോപ്പ്...പ്രണയം.. ഇവയെപ്പറ്റി പറയുമ്പോള്‍ ഈ വചനങ്ങള്‍ ഓര്‍ക്കാതിരിക്കാതിരിക്കാന്‍ ആവില്ല. 'വരൂ അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തോയെന്നും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം...' സോളമന്റെ പ്രണയം പോലെ മനോഹരമായ മുന്തിരിത്തോപ്പുകള്‍ എപ്പോഴും മനസിനെ കുളിരണിയിക്കുന്നവയാണ്.
നിരവധി മുന്തിരിത്തോപ്പുകള്‍ നമുക്കായി കാത്തിരിക്കുകയാണ്. അത്തരമൊരു മനോഹര മുന്തിരിത്തോപ്പുണ്ട് കര്‍ണാടകയില്‍. നന്ദി ഹില്‍സിലെ ഗ്രോവര്‍ മുന്തിരിത്തോട്ടങ്ങള്‍. സുഖകരമായ കാലാവസ്ഥയും അനുകൂല സാഹചര്യങ്ങളും ഉള്ളതിനാല്‍ ഏറ്റവും മികച്ച ഗുണനിലവാരമുള്ള മുന്തിരി ഉല്‍പ്പാദിപ്പിക്കാന്‍ അനുയോജ്യമായ ഇന്ത്യയുടെ ഉദ്യാനനഗരമാണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട ബെംഗളൂരു.
നഗരപ്രദേശത്ത് നിന്നും നിന്ന് ഏകദേശം 40 കിലോമീറ്റര്‍ മാറി, നന്ദി ഹില്‍സിന്റെ താഴ്‌വരയിലാണ് ഗ്രോവര്‍ മുന്തിരിത്തോട്ടങ്ങള്‍. കാബര്‍നെറ്റ് സോവിഗ്‌നോണ്‍, ഷിറാസ്, വിയോഗ്നിയര്‍, സോവിഗ്‌നോണ്‍ ബ്ലാങ്ക് ഇനങ്ങളില്‍പ്പെട്ട വൈന്‍ ആണ് ഇവിടെ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്.
കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെടുന്ന അവധിക്കാല കേന്ദ്രങ്ങളിലൊന്നാണ് നന്ദി ഹില്‍സ്. ഒപ്പം മനോഹരമായ അന്തരീക്ഷവും പ്രകൃതിദത്ത സൗന്ദര്യവും നിറഞ്ഞ ഗ്രോവര്‍ മുന്തിരിത്തോട്ടങ്ങളും സന്ദര്‍ശിക്കാന്‍ നിരവധി സഞ്ചാരികള്‍ എത്തുന്നു. ഇവിടം
പി. പത്മരാജന്റെ 'നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന ചലിച്ചിത്രത്തിലെ മനോഹരകാഴ്ചകള്‍ക്ക് സമാനമാണ്...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.