ടെസ്ലയെ പങ്കാളിയാക്കുന്നതില്‍ സന്തോഷം; ഇലോണ്‍ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെ.ടി രാമറാവു

ടെസ്ലയെ പങ്കാളിയാക്കുന്നതില്‍ സന്തോഷം; ഇലോണ്‍ മസ്‌കിനെ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെ.ടി രാമറാവു

ന്യൂഡല്‍ഹി: ടെസ്ല കമ്പനി സിഇഒ ഇലോണ്‍ മസ്‌കിനെ ഫാക്ടറി തുടങ്ങാന്‍ തെലങ്കാനയിലേക്ക് ക്ഷണിച്ച് മന്ത്രി കെ.ടി രാമറാവു. ടെസ്ലയെ പങ്കാളിയാക്കുന്നതില്‍ തെലങ്കാന സര്‍ക്കാരിന് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെസ്ല ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാരുമായുള്ള വിയോജിപ്പാണ് വൈകുന്നതിനു കാരണമെന്ന് മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ ക്ഷണം.

'ഹായ് ഇലോണ്‍, ഞാന്‍ ഇന്ത്യയിലെ തെലങ്കാന സംസ്ഥാനത്തിന്റെ വ്യവസായ-വാണിജ്യ മന്ത്രിയാണ്. ഇന്ത്യയിലോ തെലങ്കാനയിലോ ഫാക്ടറി സ്ഥാപിക്കാന്‍ ടെസ്ലയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. തെലങ്കാന സംസ്ഥാനം സുസ്ഥിര സംരംഭങ്ങളിലെ ചാംപ്യനും ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് ഇടവുമാണ്' മസ്‌കിന്റെ ട്വീറ്റിനു മറുപടിയായി രാമറാവു റീട്വീറ്റ് ചെയ്തു.

കേരള സര്‍ക്കാരുമായുള്ള വിവാദങ്ങള്‍ക്കു പിന്നാലെ കിറ്റെക്‌സ് എംഡി സാബു എം.ജേക്കബിനെ തെലങ്കാനയില്‍ നിക്ഷേപം നടത്താന്‍ രാമറാവു ക്ഷണിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.