ദൂരെ നിന്ന് ശത്രു കാണില്ല ; ഇന്ത്യന്‍ സൈന്യത്തിന് പുതിയ യൂണിഫോം: മാറ്റം കരസേനാ ദിനത്തില്‍

 ദൂരെ നിന്ന് ശത്രു കാണില്ല ; ഇന്ത്യന്‍ സൈന്യത്തിന് പുതിയ യൂണിഫോം: മാറ്റം കരസേനാ ദിനത്തില്‍


ന്യൂഡല്‍ഹി: കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ പുതിയ ഫീല്‍ഡ് യൂണിഫോം ഔദ്യോഗികമായി പുറത്തിറക്കി ഇന്ത്യന്‍ സൈന്യം.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി സഹകരിച്ചാണ് പുതിയ യൂണിഫോം രൂപപ്പെടുത്തിയത്. യുഎസ് ആര്‍മി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പാറ്റേണ്‍ മോഡലില്‍ ഉള്ളതാണ് ഈ യൂണിഫോം.

ഇന്‍സര്‍ട്ട് ചെയ്യണ്ട എന്നതാണ് യൂണിഫോമിന്റെ ഒരു പ്രത്യേകത. യൂണിഫോമിന് അടിയിലായിരിക്കും ഇതിന്റെ ബെല്‍റ്റ് വരുന്നത്. എര്‍ത്തേണ്‍, ഒലിവ് നിറങ്ങളാണ് വസ്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ശത്രുവിന് ദൂരെനിന്ന് എളുപ്പം തിരിച്ചറിയാനാകില്ലെന്നതാണ് ഈ നിറങ്ങള്‍ ഉപയോഗിക്കാന്‍ കാരണം.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ പോലെ സൗകര്യപ്രദമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരസേനയിലെ 14 ലക്ഷത്തോളം വരുന്ന സൈനികര്‍ ഈ വര്‍ഷം മുതല്‍ പുതിയ ഫീല്‍ഡ് യൂണിഫോമിലേക്ക് മാറും. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തത് ആയുധങ്ങളും സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ചു.

രാവിലെ ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ നടന്ന പുഷ്പചക്രാര്‍പ്പണത്തോടെ 74-ാം കരസേന ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. സൈനികരുടെ അഭിവാദ്യം സ്വീകരിച്ച കരസേനാ മേധാവി ജനറല്‍ എം.എം.നരവനെ സേനാ മെഡലുകളും വിതരണം ചെയ്തു. ഈ സമയം അവതരിപ്പിച്ച പരേഡിലാണ് പുതിയ യൂണിഫോം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

https://twitter.com/manishindiatv



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.